image

3 Sep 2022 3:08 AM GMT

Steel

സ്റ്റീല്‍ വില സമീപഭാവിയില്‍ സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് ഐസിആര്‍എ

MyFin Bureau

സ്റ്റീല്‍ വില സമീപഭാവിയില്‍ സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് ഐസിആര്‍എ
X

Summary

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ സമീപഭാവിയില്‍ രാജ്യത്ത് സ്റ്റീല്‍ വില സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയിലെ സ്റ്റീല്‍ ഡിമാന്‍ഡ് 7-8 ശതമാനമായി വളരുമെന്നും ഈ വര്‍ഷം ആഗോളതലത്തില്‍ അതിവേഗം വളരുന്ന വലിയ സ്റ്റീല്‍ വിപണിയായി രാജ്യത്തെ മാറ്റുമെന്നും റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു. പ്രധാന ആഗോള ഉപഭോഗ വിപണികളില്‍ ബാഹ്യ പരിസ്ഥിതി കൂടുതല്‍ വെല്ലുവിളിയായി മാറുന്നതിനാല്‍ ആഭ്യന്തര സ്റ്റീല്‍ മില്ലുകള്‍ മോശം അവസ്ഥയിലാണെന്ന് ഐസിആര്‍ സീനിയര്‍ […]


ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ സമീപഭാവിയില്‍ രാജ്യത്ത് സ്റ്റീല്‍ വില സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയിലെ സ്റ്റീല്‍ ഡിമാന്‍ഡ് 7-8 ശതമാനമായി വളരുമെന്നും ഈ വര്‍ഷം ആഗോളതലത്തില്‍ അതിവേഗം വളരുന്ന വലിയ സ്റ്റീല്‍ വിപണിയായി രാജ്യത്തെ മാറ്റുമെന്നും റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു.

പ്രധാന ആഗോള ഉപഭോഗ വിപണികളില്‍ ബാഹ്യ പരിസ്ഥിതി കൂടുതല്‍ വെല്ലുവിളിയായി മാറുന്നതിനാല്‍ ആഭ്യന്തര സ്റ്റീല്‍ മില്ലുകള്‍ മോശം അവസ്ഥയിലാണെന്ന് ഐസിആര്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡ്, കോര്‍പ്പറേറ്റ് സെക്ടര്‍ ജയന്ത റോയ് പറഞ്ഞു.

ചൈനയുടെ സമ്പദ്വ്യവസ്ഥയില്‍ കോവിഡ് ലോക്ക്ഡൗണുകള്‍, കടുത്ത ചൂട് തരംഗം എന്നിവയുടെ സംയോജിത ആഘാതം ഉണ്ടാകുന്നതിനാല്‍ 2021 ലെ ആഗോള ഡിമാന്‍ഡിന്റെ 52 ശതമാനം വരുന്ന ചൈനയിലെ സ്റ്റീല്‍ ഡിമാന്‍ഡ് ഇപ്പോള്‍ കുറയുകയാണ്.