Summary
ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സിലെ (ടിഎസ്എല്‍പി) ഡയറക്ട് റെഡ്യൂസ്ഡ് അയണ്‍ (ഡിആര്‍ഐ) ഉത്പാദനം നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രിലില്‍- ജൂണ്‍ പാദത്തില്‍ 4 ശതമാനം ഇടിഞ്ഞ് 2.34 ലക്ഷം ടണ്ണായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനി 2.43 ലക്ഷം ടണ്‍ ഡയറക്ട് റെഡ്യൂസ്ഡ് അയണ്‍ ഉത്പാദിപ്പിച്ചതായി ടിഎസ്എല്‍പി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. പ്രസ്തുത കാലയളവിലെ ഡിആര്‍ഐ വില്‍പ്പനയും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1.79 ലക്ഷം ടണ്ണിയില്‍ […]
ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സിലെ (ടിഎസ്എല്‍പി) ഡയറക്ട് റെഡ്യൂസ്ഡ് അയണ്‍ (ഡിആര്‍ഐ) ഉത്പാദനം നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രിലില്‍- ജൂണ്‍ പാദത്തില്‍ 4 ശതമാനം ഇടിഞ്ഞ് 2.34 ലക്ഷം ടണ്ണായി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനി 2.43 ലക്ഷം ടണ്‍ ഡയറക്ട് റെഡ്യൂസ്ഡ് അയണ്‍ ഉത്പാദിപ്പിച്ചതായി ടിഎസ്എല്‍പി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. പ്രസ്തുത കാലയളവിലെ ഡിആര്‍ഐ വില്‍പ്പനയും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1.79 ലക്ഷം ടണ്ണിയില്‍ നിന്ന് 13 ശതമാനം ഇടിഞ്ഞ് 1.56 ലക്ഷം ടണ്ണായി.
2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 1.91 ലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 1.72 ലക്ഷം ടണ്ണായിരുന്നു. 11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി വിറ്റ 1.62 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഈ വര്‍ഷം 1.74 ലക്ഷം ടണ്‍ സ്റ്റീല്‍ വിറ്റു. അസ്ഥിരമായ പ്രവര്‍ത്തന അന്തരീക്ഷം ഉണ്ടായിരുന്നിട്ടും സ്റ്റീല്‍ വില്‍പ്പനയുടെ വ്യാപ്‌തി വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനവും പാദത്തിന്റെ അടിസ്ഥാനത്തില്‍ 10 ശതമാനവും വര്‍ധിച്ചതായി കമ്പനി അറിയിച്ചു.
ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സ്പെഷ്യല്‍ സ്റ്റീല്‍ ആന്‍ഡ് മര്‍ച്ചന്റ് ഡയറക്ട് റെഡ്യൂസ്ഡ് അയേണ്‍ (സ്പോഞ്ച് അയേണ്‍) കമ്പനികളില്‍ ഒന്നാണ്.