image

20 Jun 2022 1:39 AM GMT

Banking

ഫെറോ സ്‌ക്രാപ്പ് ലേലത്തിന് നിരവധി താൽപര്യക്കാർ

Agencies

ഫെറോ സ്‌ക്രാപ്പ് ലേലത്തിന് നിരവധി താൽപര്യക്കാർ
X

Summary

ഡെല്‍ഹി: ഫെറോ സ്‌ക്രാപ്പ് നിഗം ലിമിറ്റഡ് (എഫ്എസ്എന്‍എല്‍) വാങ്ങുന്നതിന് ഒന്നിലധികം പ്രാഥമിക ബിഡുകള്‍ ലഭിച്ചതായി ഡിപ്പാർട്മെൻറ് ഓഫ് ഇൻവെസ്റ്റ് മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മന്റ് (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ചില്‍ ഫെറോ സ്ക്രപ്പിന്റെ വില്‍പ്പനയ്ക്കായി ലേലം ക്ഷണിച്ചിരുന്നു. ലേലം വിളിക്കാനുള്ള അവസാന തീയതി മെയ് 5 ആയിരുന്നു; പിന്നീട് ജൂണ്‍ 17 ലേക്ക് ഇത് നീട്ടി. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയ ശേഷം, എഫ്എസ്എന്‍എല്‍ വാങ്ങാന്‍ സാധ്യതയുള്ളവരില്‍ നിന്ന് ഡിപ്പാര്‍ട്ട്മെന്റ് സാമ്പത്തിക […]


ഡെല്‍ഹി: ഫെറോ സ്‌ക്രാപ്പ് നിഗം ലിമിറ്റഡ് (എഫ്എസ്എന്‍എല്‍) വാങ്ങുന്നതിന് ഒന്നിലധികം പ്രാഥമിക ബിഡുകള്‍ ലഭിച്ചതായി ഡിപ്പാർട്മെൻറ് ഓഫ് ഇൻവെസ്റ്റ് മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മന്റ് (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ചില്‍ ഫെറോ സ്ക്രപ്പിന്റെ വില്‍പ്പനയ്ക്കായി ലേലം ക്ഷണിച്ചിരുന്നു. ലേലം വിളിക്കാനുള്ള അവസാന തീയതി മെയ് 5 ആയിരുന്നു; പിന്നീട് ജൂണ്‍ 17 ലേക്ക് ഇത് നീട്ടി.

സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയ ശേഷം, എഫ്എസ്എന്‍എല്‍ വാങ്ങാന്‍ സാധ്യതയുള്ളവരില്‍ നിന്ന് ഡിപ്പാര്‍ട്ട്മെന്റ് സാമ്പത്തിക ലേലം ക്ഷണിക്കും. സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എംഎസ്‌ടിസി യുടെ ഒരു ഉപസ്ഥാപനമാണ് ഫെറോ സ്‌ക്രാപ്പ്. മെറ്റല്‍ സ്‌ക്രാപ്പ് വീണ്ടെടുക്കുന്നതിലും ലോഹ മാലിന്യം കൈകാര്യം ചെയ്യുന്നതിലും ഇന്ത്യയില്‍ മുന്‍നിരക്കാരാണ് കമ്പനി.

2022-23 ല്‍ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഇതുവരെ, മൈനോറിറ്റി ഓഹരി വില്‍പ്പനയിലൂടെ 24,544 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.