Summary
ഡെല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെ എസ് പി എൽ) ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ വില്‍പ്പനയില്‍ എട്ട് ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ വില്‍പ്പന 5.90 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.47 ലക്ഷം ടണ്‍ സ്റ്റീല്‍ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മാസത്തെ മൊത്തം വില്‍പ്പനയിൽ 24 ശതമാനം കയറ്റുമതിയാണ്. ജെ എസ് പി എൽ-ന്റെ സ്റ്റീല്‍ ഉത്പാദനം ഈ ഫെബ്രുവരിയില്‍ 6.57 ലക്ഷം ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷത്തെ […]
ഡെല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെ എസ് പി എൽ) ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ വില്‍പ്പനയില്‍ എട്ട് ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ വില്‍പ്പന 5.90 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.47 ലക്ഷം ടണ്‍ സ്റ്റീല്‍ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മാസത്തെ മൊത്തം വില്‍പ്പനയിൽ 24 ശതമാനം കയറ്റുമതിയാണ്.
ജെ എസ് പി എൽ-ന്റെ സ്റ്റീല്‍ ഉത്പാദനം ഈ ഫെബ്രുവരിയില്‍ 6.57 ലക്ഷം ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്നതാണെന്നും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് റേക്ക് (ബോഗികള്‍) ലഭ്യത പരിമിതപ്പെടുത്തിയില്ലെങ്കില്‍ അതിന്റെ വില്‍പ്പന ഉയരുമായിരുന്നെന്നും റെയില്‍വേ റേക്ക് പ്രശ്‌നം ഇത് വരെ പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
റഷ്യ-യുക്രെയ്ന്‍ യുദ്ധം നിലവില്‍ വിവിധ മേഖലയെ ബാധിച്ച് കഴിഞ്ഞു.
സ്റ്റീം കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി, ഫെറോ അലോയ്കള്‍ എന്നിവയുടെ അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ചെലവ് ഉയർന്നു കഴിഞ്ഞു. ഇത് ഉരുക്ക് വില ഉയര്‍ന്നതിന് കാരണമായതായി മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ ശര്‍മ്മ പറഞ്ഞു.
യുദ്ധാനന്തരം വിപണികള്‍ സ്ഥിരത കൈവരിക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കും. അസംസ്‌കൃത ചെലവ് കൂടുതലാണ്. അതിനാല്‍ ചെലവ് സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടുന്നതിനാല്‍ സ്റ്റീല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവിന് കാരണമാകുമെന്ന് ശര്‍മ്മ പറഞ്ഞു.
ആഗോളതലത്തില്‍ ഏകദേശം 90,000 കോടി രൂപയുടെ നിക്ഷേപമുള്ള സ്റ്റീല്‍, ഊര്‍ജ, മൈനിംഗ് മേഖലകളില്‍ സാന്നിധ്യമുള്ള ഒരു മുന്‍നിര കമ്പനിയാണ് ജെ എസ് പി എൽ.