Summary
2021 ഡിസംബര്‍ പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 9,598.16 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ലാഭം ഇരട്ടിയായി. മുന്‍ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 4,010.94 കോടി രൂപയായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ മൊത്തവരുമാനം, മുന്‍വര്‍ഷത്തെ 42,152.87 കോടി രൂപയില്‍ നിന്ന് 60,842.72 കോടി രൂപയായും ചെലവ് 36,494.91 കോടി രൂപയില്‍ നിന്ന് 48,666.02 കോടി രൂപയായും ഉയര്‍ന്നു. കമ്പനിയുടെ ക്രൂഡ്സ്റ്റീല്‍ നിര്‍മ്മാണം ഈ പാദത്തില്‍ 7.76 ദശലക്ഷം ടണ്ണായി […]
2021 ഡിസംബര്‍ പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 9,598.16 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ലാഭം ഇരട്ടിയായി. മുന്‍ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 4,010.94 കോടി രൂപയായിരുന്നു.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ മൊത്തവരുമാനം, മുന്‍വര്‍ഷത്തെ 42,152.87 കോടി രൂപയില്‍ നിന്ന് 60,842.72 കോടി രൂപയായും ചെലവ് 36,494.91 കോടി രൂപയില്‍ നിന്ന് 48,666.02 കോടി രൂപയായും ഉയര്‍ന്നു.
കമ്പനിയുടെ ക്രൂഡ്സ്റ്റീല്‍ നിര്‍മ്മാണം ഈ പാദത്തില്‍ 7.76 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 7.74 മെട്രിക് ടണ്ണായിരുന്നുവെന്ന് കന്നി പ്രസ്താവനയില്‍ പറഞ്ഞു. ഈ പാദത്തിലെ കമ്പനിയുടെ വില്‍പ്പന 7.41 മെട്രിക് ടണ്ണില്‍ നിന്ന് 7.01 മെട്രിക് ടണ്ണായി കുറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗം സ്റ്റീല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതി സാധാരണഗതിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനായി സ്റ്റീലിന്റെ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനിയെന്ന് സി ഇ ഒ-യും എം ഡി-യുമായ ടി വി നരേന്ദ്രന്‍ പറഞ്ഞു.