4 Dec 2023 3:30 PM IST
Summary
1500 ഓളം വരുന്ന ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും
സ്‌പോട്ടിഫൈ ആഗോളതലത്തില്‍ 17 ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനി സിഇഒ ഡാനിയേലാണ് ഇക്കാര്യം ഡിസംബര്‍ 4 ന് അറിയിച്ചത്.
ചെലവ് നിയന്ത്രിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ പുതിയ തീരുമാനം 1500 ഓളം വരുന്ന ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാനിടയാക്കുമെന്നാണു സൂചന.
2023 മൂന്നാം പാദത്തില്‍ സ്‌പോട്ടിഫൈ 32 ദശലക്ഷം യൂറോയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്‌പോട്ടിഫൈ ലാഭം കൈവരിച്ചത്. എന്നിട്ടും കമ്പനിക്ക് ഇപ്പോള്‍ 17 ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമാണ് ഉണ്ടായത്.
കമ്പനി 2023-ല്‍ ഇത് മൂന്നാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
സ്‌പോട്ടിഫൈ 2023 ജനുവരിയില്‍ ഏകദേശം 600 ജീവനക്കാരെയും 2023 ജൂണില്‍ 200 ജീവനക്കാരെയും വെട്ടിക്കുറച്ചിരുന്നു.
ഈ വര്‍ഷം ആദ്യം യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ 50 ലധികം വിപണികളില്‍ അതിന്റെ പ്രീമിയം സേവനത്തിനുള്ള ഫീസ് വര്‍ധിപ്പിച്ചിരുന്നു.