image

8 July 2024 4:31 PM GMT

Industries

ഇന്ത്യയില്‍ പുതിയ കൊഡിയാക്ക്, ഒക്ടാവിയ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ

MyFin Desk

ഇന്ത്യയില്‍ പുതിയ കൊഡിയാക്ക്, ഒക്ടാവിയ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ
X

Summary

  • ഇന്ത്യയില്‍ അതിന്റെ പ്രീമിയം എസ്യുവിയായ കൊഡിയാകിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്‍പ്പെടെ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നു
  • അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കാനുള്ള പദ്ധതികള്‍ സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്
  • കുഷാക്കിനൊപ്പം ഇടത്തരം എസ്യുവി സെഗ്മെന്റില്‍ സ്‌കോഡയ്ക്ക് ഇതിനകം സാന്നിധ്യമുണ്ട്


കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ, രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ അതിന്റെ പ്രീമിയം എസ്യുവിയായ കൊഡിയാകിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്‍പ്പെടെ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നു. അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കാനുള്ള പദ്ധതികള്‍ സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്.

കുഷാക്കിനൊപ്പം ഇടത്തരം എസ്യുവി സെഗ്മെന്റില്‍ സ്‌കോഡയ്ക്ക് ഇതിനകം സാന്നിധ്യമുണ്ട്.

ഈ വര്‍ഷാവസാനം പ്രീമിയം സെഡാന്‍ ഒക്ടാവിയയെ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാന്‍ ഓട്ടോ ബ്രാന്‍ഡും ശ്രമിക്കുന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ പുതിയ കൊഡിയാക്കിന്റെ ടെസ്റ്റ് മ്യൂളുകള്‍ ഇന്ത്യയില്‍ എത്തുമെന്നും അടുത്ത വര്‍ഷം ഈ സമയത്തോടെ മോഡല്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ സ്‌കോഡയ്ക്ക് കാറുകളുടെ വലിയൊരു പോര്‍ട്ട്ഫോളിയോ ഉള്ളതായും ഇന്ത്യയില്‍ 'വിജയിക്കാന്‍ വലിയ സാധ്യതയുള്ള' മോഡലുകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജനീബ അഭിപ്രായപ്പെട്ടു.

നിലവില്‍, എസ്യുവികള്‍ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുള്ളതായും എല്ലാ ബ്രാന്‍ഡുകളും ഡിമാന്‍ഡ് നിറവേറ്റുന്നതിനായി അത്തരം കൂടുതല്‍ മോഡലുകള്‍ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.