12 Aug 2023 10:59 AM GMT
Summary
- ആഗോളതലത്തിലെ അരിവിതരണം ഇന്ത്യയിലെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
- മണ്‍സൂണിലെ വ്യതിയാനം ഇന്ത്യയിലെ കാര്‍ഷികമേഖലയെ ബാധിക്കും
കാര്‍ഷിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയകണക്കുകള്‍ പ്രകാരം,ജൂണില്‍ ആരംഭിച്ച വിതയ്ക്കല്‍ സീസസണിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ലഭിച്ച മണ്‍സൂണ്‍ മഴ വേനല്‍ക്കാലത്ത് വിതച്ച നെല്ലിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി.
ഈ വര്‍ഷം ഇതുവരെ 32.8 ദശലക്ഷം ഹെക്ടറില്‍ (81 ദശലക്ഷം ഏക്കര്‍) നെല്ല് കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.1% വര്‍ധനയാണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നെല്‍കൃഷിയില്‍ വര്‍ധനവ് ഉണ്ടായാല്‍ ആഗോളതലത്തിലുള്ള വിതരണ രംഗത്തെ അസ്വാരസ്യങ്ങള്‍ നീങ്ങാന്‍ അത് സഹായിക്കും.
രാജ്യത്തെ മണ്‍സൂണ്‍ ജൂണിലും ജൂലൈയിലും മൊത്തത്തില്‍ ശരാശരിയേക്കാള്‍ 5% കൂടുതലായിരുന്നു, എന്നാല്‍ ജൂണില്‍ സാധാരണയേക്കാള്‍ 10% കുറഞ്ഞു. ഈ സമയത്താണ് കര്‍ഷകര്‍ സാധാരണയായി നെല്ല്, പരുത്തി, സോയാബീന്‍, കരിമ്പ്, നിലക്കടല, മറ്റ് വിളകള്‍ എന്നിവ നടാന്‍ തുടങ്ങുന്നത്. മണ്‍സൂണ്‍ മഴ ആശ്രയിച്ചാണ് രാജ്യത്തെ പകുതിയോളം കൃഷിയിടങ്ങളിലെ കൃഷിപ്പണികൾ നടത്തുന്നത്. മണ്‍സൂണില്‍ ഉണ്ടാകാവുന്ന ഏത് മാറ്റവും ഇന്ത്യയുടെ കാർഷിക മേഖലയെ കാര്യമായി ബാധിക്കും.
പഞ്ചാബ്, ഹരിയാന തുടങ്ങിയ ബ്രെഡ്ബാസ്‌ക്കറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍, ജൂലൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി .അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയായിരുന്നു. ഈ വര്ഷം രാജ്യത്തു 18.3 ദശലക്ഷം ഹെക്ടറില്‍ ആണ് സോയാബീന്‍ ഉള്‍പ്പെടെയുള്ള എണ്ണക്കുരുക്കളുടെ കൃഷി ,.
. ചോളാ കൃഷി 7.7 ദശലക്ഷം ഹെക്ടറില്‍ നിന്ന് 7.9 ദശലക്ഷം ഹെക്ടറായി കൂടി . പരുത്തിയുടെ കൃഷിയുടെ വിസ്തൃതി 12.1 ദശലക്ഷം ഹെക്ടറാണ് . ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നേരിയ തോതിൽ കുറവാണു.