image

10 July 2024 3:43 PM GMT

Industries

രാജ്യത്തെ പരുത്തി കയറ്റുമതിയില്‍ വര്‍ധന

MyFin Desk

increase in cotton exports in the country
X

Summary

  • ആഭ്യന്തര ഡിമനാന്റ് വര്‍ധിച്ചതാണ് പരുത്തി വില്‍പ്പനയ്ക്ക് ആശ്വാസമായത്
  • അമേരിക്ക, യൂറോപ്യന്‍ വിപണികളില്‍ നിന്നായി ടെക്സറ്റല്‍ ഡിമാന്റില്‍ നേരിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തു
  • നൂല്‍ കയറ്റുമതിയില്‍ 51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി


അസംസ്‌കൃത പരുത്തിയുടെ ആഭ്യന്തര വില കുറഞ്ഞതിനാല്‍ പരുത്തി നൂലിന്റെ കയറ്റുമതിയില്‍ അതിവേഗ വര്‍ധന രേഖപ്പെടുത്തി. അമേരിക്ക, യൂറോപ്യന്‍ വിപണികളില്‍ നിന്നായി ടെക്സറ്റല്‍ ഡിമാന്റില്‍ നേരിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തു.

കയറ്റുമതി-ഇറക്കുമതി വിവരങ്ങളുള്ള സര്‍ക്കാരിന്റെ നിര്‍യാത് പോര്‍ട്ടലിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കോട്ടണ്‍ നൂല്‍, തുണിത്തരങ്ങള്‍ എന്നിവയുടെ കയറ്റുമതി 17.9 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം ഇത് 17.5 ബില്യണ്‍ ഡോളറായിരുന്നു. ഈ കാലയളവില്‍ നൂല്‍ കയറ്റുമതിയില്‍ 51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നയപരമായ പിന്തുണ ലഭിച്ചില്ലെങ്കില്‍ സുസ്ഥിരമായ വീണ്ടെടുക്കല്‍ സാധ്യമാകില്ലെന്നാണ് വ്യവസായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിമാന്റ് കണക്കുകള്‍ പരിശോധിച്ചാല്‍ പരുത്തി വ്യവസായം ഇപ്പോഴും കൊവിഡിന് മുന്‍പുള്ള നിലയിലാണ്.