image

3 Jan 2024 5:13 AM GMT

Realty

5,000 ഹെക്ടര്‍ ഭൂസ്വത്ത് വാങ്ങാനൊരുങ്ങി യമുന എക്‌സ്പ്രസ് വേ അതോറിറ്റി

MyFin Desk

yamuna expressway authority to buy 5,000 hectares of land
X

Summary

  • ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഭൂസ്വത്ത് വാങ്ങി തുടങ്ങും
  • നാല് പുതിയ മേഖലകളായി തിരിച്ചായിരിക്കും ഏറ്റെടുക്കൽ
  • റെസിഡന്‍ഷ്യല്‍ മേഖലയ്ക്കായി 1,100 ഹെക്ടര്‍ ഏറ്റെടുക്കും


യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (YEIDA), ഈ വര്‍ഷം ജൂണ്‍ മാസത്തോടെ വമ്പൻ ഭൂസ്വത്ത് വാങ്ങാനൊരുങ്ങുകയാണ്. ജെവാറിലെ നോയിഡ ഇന്റര്‍നാഷ്ണല്‍ എയര്‍പോട്ടിന് സമീപമാണ് 5000 ഹെക്ടര്‍ ഭൂസ്വത്ത് വാങ്ങാന്‍ കമ്പനി പദ്ധതിയിടുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഈ മാസത്തോടെആരംഭിക്കും.

ഏറ്റെടുക്കുന്ന ഭൂമി നാല് പുതിയ മേഖലകളായി തിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല് മേഖലകളില്‍ മൂന്നെണ്ണം സമ്മിശ്ര ഭൂവിനിയോഗത്തിനും ഒരെണ്ണം പാര്‍പ്പിടവുമാണ് പദ്ധതിയിടുന്നത്. വരാനിരിക്കുന്ന ജെവാര്‍ വിമാനത്താവളത്തിന് സമീപം നിക്ഷേപം നടത്താനും താമസിക്കാനുമായി ആളുകള്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പദ്ധതി മുന്നോട്ട് വച്ചതെന്ന് YEIDA ചീഫ് എക്‌സിക്യൂട്ടീവ് അരുണ്‍ വീര്‍ സിംഗ് പറഞ്ഞു.വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ്, ഇലക്ടോണിക്‌സ്,ഇന്‍ഡസ്ട്രിയല്‍ പ്രോജക്ടുകള്‍ എന്നിവയ്ക്കാണ് ഈ മേഖല ഉപയോഗിക്കുകയെന്നും സിഇഒ കൂട്ടിചേര്‍ത്തു. പുതിയ മേഖലകള്‍ വികസിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള നിര്‍ദേശം സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെസിഡന്‍ഷ്യല്‍ മേഖലയ്ക്കായി ഏകദേശം 1,100 ഹെക്ടര്‍ ഏറ്റെടുക്കാന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ 50 ശതമാനം ഭൂമി 2000 ഹൗസിംഗ് പ്ലോട്ടുകള്‍ക്കായി നീക്കിവെയ്ക്കും. ബാക്കിയുള്ളവ ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് നല്‍കും. അതോറിറ്റിയുടെ റെസിഡന്‍ഷ്യല്‍ പ്ലോട്ട് സ്‌കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനാല്‍ ഫെബ്രുവരിയോടെ റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്കായി മറ്റൊരു പദ്ധതി അവതരിപ്പിക്കാന്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോയിഡ ഇന്റര്‍നാഷ്ണല്‍ എയര്‍പോട്ടിന് ചുറ്റുമുള്ള കണ്ക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ബുല്ന്ദ്ഷഹര്‍ ജില്ലയിലെ യമുന എക്‌സ്പ്രസ് വേയും ചോള റെയില്‍വേ സ്‌റ്റേഷനും തമ്മില്‍ നേരിട്ട് കണക്റ്റിവിറ്റി നല്‍കാന്‍ YEIDA പദ്ധതിയിടുന്നു.

നോയിഡ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനെ ഗ്രേറ്റര്‍ നോയിഡയുമായി പോഡ് ടാക്‌സി സര്‍വ്വീസ് വഴിയും, ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷ്ണല്‍ എയര്‍പോട്ടുമായി മെട്രോ, റാപ്പിഡ് റെയില്‍ സര്‍വ്വീസുകള്‍ വഴിയും ബന്ധിപ്പിക്കാന്‍ അതോറിറ്റി പദ്ധതിയിടുന്നു.