4 Dec 2024 6:24 AM GMT
Summary
- 2030-ഓടെ 31.2 ദശലക്ഷം യൂണിറ്റുകളുടെ ക്ഷാമമുണ്ടാകുമെന്ന് സിഐഐയും നൈറ്റ് ഫ്രാങ്കും പറയുന്നു
- നിലവില്‍ സാധാരണക്കാര്‍ക്കുള്ള ഭവന ലഭ്യതയില്‍ 10 ദശലക്ഷം യൂണിറ്റുകളുടെ കുറവുണ്ട്
രാജ്യത്ത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഭവനങ്ങളുടെ ലഭ്യതയില്‍ ക്ഷാമം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സിഐഐയുടെയും നൈറ്റ് ഫ്രാങ്കിന്റെയും സംയുക്ത റിപ്പോര്‍ട്ട് അനുസരിച്ച് 2030-ഓടെ 31.2 ദശലക്ഷം യൂണിറ്റുകളുടെ ക്ഷാമമാണ് ഉണ്ടാകുക.
സിഐഐയും റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഡെല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് സംയുക്ത റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇപ്പോള്‍തന്നെ ഈ ഗണത്തില്‍ 10 ദശലക്ഷം യൂണിറ്റുകളുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'2030 ഓടെ ഇന്ത്യയില്‍ താങ്ങാനാവുന്ന ഭവന ക്ഷാമം 31.2 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വിപണി വലുപ്പം 67 ട്രില്യണ്‍ രൂപയായി കണക്കാക്കപ്പെടുന്നു,' നൈറ്റ് ഫ്രാങ്ക് ഇന്ത്യയിലെ റിസര്‍ച്ച്, അഡൈ്വസറി, ഇന്‍ഫ്രാസ്ട്രക്ചര്‍ & വാല്യൂവേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗുലാം സിയ പറഞ്ഞു.
താങ്ങാനാവുന്ന ഭവന വിഭാഗത്തില്‍ ബാങ്കുകള്‍ക്കും ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കുമുള്ള അവസരങ്ങള്‍ 45 ട്രില്യണ്‍ രൂപയായി കണക്കാക്കപ്പെടുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. ഇത് ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നു, ഈ സെഗ്മെന്റില്‍ നിലവിലുള്ള ലോണ്‍ വോളിയത്തേക്കാള്‍ മൂന്നിരട്ടി കൂടുതലാണിതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.