image

3 Dec 2024 3:56 AM GMT

Realty

വന്‍ നഗരങ്ങളില്‍ വിറ്റഴിക്കപ്പെടാത്ത ഭവനങ്ങള്‍ ഒരു ദശലക്ഷം

MyFin Desk

one million unsold homes in big cities
X

Summary

  • രാജ്യത്തെ പ്രധാനമായ എട്ട് നഗരങ്ങളിലാണ് 10 ലക്ഷം യൂണിറ്റുകളോളം വില്‍പ്പനക്കുള്ളത്
  • 2024 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പുതിയ ഭവന വിതരണത്തില്‍ ഇടിവ്
  • വിറ്റഴിക്കാത്ത യൂണിറ്റുകളില്‍ ഭൂരിഭാഗവും നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുവകകളാണെന്നും പഠനം


ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ വിറ്റഴിക്കപ്പെടാത്ത ഭവനങ്ങള്‍ പത്ത്‌ലക്ഷമെന്ന്് പഠനം. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ എണ്ണമാണ് ഇത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലാണ് ഉപഭോക്താക്കളെ കാത്ത് ഭവനങ്ങളുടെ നിരയുള്ളത്. റിയല്‍ എസ്റ്റേറ്റ് ഗവേഷണ കമ്പനികളായ ലയസ് ഫോറാസും കോളിയേഴ്‌സും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയതോടെ ഡെവലപ്പര്‍മാര്‍ അള്‍ട്രാ ലക്ഷ്വറി വിഭാഗങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിച്ചു. അനറോക്ക് പറയുന്നതനുസരിച്ച്, 2022-ല്‍ 364,000 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023-ല്‍, മികച്ച ഏഴ് നഗരങ്ങളുടെ മൊത്തം വില്‍പ്പന 476,000 യൂണിറ്റിലെത്തി. ഇത് 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

എന്നാല്‍ 2024 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പുതിയ ഭവന വിതരണത്തില്‍ വര്‍ഷാവര്‍ഷമുള്ള കണക്കെടുക്കുമ്പോള്‍ 19 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പുതിയ ലോഞ്ചുകളില്‍ ക്രമാനുഗതമായ കുറവുണ്ടായതായി ലിയാസെസ് ഫോറസിന്റെ മാനേജിംഗ് ഡയറക്ടര്‍ പങ്കജ് കപൂറും പറയുന്നു.

കൂടാതെ വിറ്റഴിക്കപ്പെടാതെയുള്ള ഭവന യൂണിറ്റുകളില്‍ മൂന്നില്‍ രണ്ടുഭാഗവും മധ്യവര്‍ഗത്തിന് താങ്ങാനാവുന്നതായ യൂണിറ്റുകളാണ്. മാത്രമല്ല, വിറ്റഴിക്കാത്ത യൂണിറ്റുകളില്‍ ഭൂരിഭാഗവും നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുവകകളാണെന്നും പഠനം പറയുന്നു.

വില്‍ക്കപ്പെടാത്ത യൂണിറ്റുകളുടെ മൊത്തത്തിലുള്ള എണ്ണം വലുതാണെന്ന് തോന്നുമെങ്കിലും, 2024 ക്യു 1 മുതലുള്ള ഇന്‍വെന്ററി ലെവലുകള്‍ തുടര്‍ച്ചയായി കുറയുന്നുണ്ട്.

2024-ല്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശുഭാപ്തിവിശ്വാസത്തോടെ അവസാനിക്കുമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കാക്കുന്നു. വില്‍പന ആക്കം കാരണം ഇന്‍വെന്ററി ലെവലുകള്‍ കുറയുന്നുണ്ട്.