image

19 April 2024 11:05 AM GMT

Realty

മഹീന്ദ്ര ലൈഫ് സെപയ്‌സ്; രണ്ട് ദിവസത്തില്‍ ബുക്കുചെയ്യപ്പെട്ടത് 350 കോടിയുടെ വീടുകള്‍

MyFin Desk

net zero waste projects are in demand
X

Summary

  • സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വികസനത്തില്‍ മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ് താരമാകുന്നു
  • രാജ്യത്തെ നെറ്റ് സീറോ ഹോമുകളുടെ തുടക്കക്കാര്‍ മഹീന്ദ്രയാണ്
  • മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സിന്റെ പ്രോജക്റ്റുകള്‍ ഏഴ് നഗരങ്ങളില്‍


ബെംഗളൂരുവിലെ ആദ്യത്തെ 'നെറ്റ് സീറോ വേസ്റ്റ് + എനര്‍ജി' റെസിഡന്‍ഷ്യല്‍ പ്രോജക്റ്റായ മഹീന്ദ്ര സെന്‍ രണ്ട് ദിവസത്തിനുള്ളില്‍ 350 കോടി രൂപയുടെ വീടുകള്‍ ബുക്കുചെയ്യപ്പെട്ടതായി മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ് അറിയിച്ചു.

ഏപ്രില്‍ 18-ന് കമ്പനി ബെംഗളൂരുവിലെ ആദ്യത്തെ നെറ്റ് സീറോ വേസ്റ്റ് + എനര്‍ജി റെസിഡന്‍ഷ്യല്‍ പദ്ധതിയായ മഹീന്ദ്ര സെന്‍ വിജയകരമായ ലോഞ്ച് പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ 150-ലധികം വീടുകള്‍ ബുക്ക് ചെയ്തു, ഇത് ലോഞ്ച് ചെയ്ത ഇന്‍വെന്ററിയുടെ 65 ശതമാനവും, മൊത്തം 350 കോടി രൂപ മൂല്യമുള്ളതും ആയിരുന്നു.

വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക ആശങ്കകളുടെ പശ്ചാത്തലത്തില്‍, മഹീന്ദ്ര ലൈഫ്സ്പേസിന്റെ നൂതനമായ ഓഫര്‍ വീട് വാങ്ങുന്നവരെ സ്വാധീനിച്ചു. ഇതെല്ലാം സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വികസനത്തില്‍ കമ്പനിയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.

'മഹീന്ദ്ര സെന്നിന്റെ വിജയകരമായ വില്‍പ്പന പരിസ്ഥിതി ഉത്തരവാദിത്ത വികസനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ബെംഗളൂരുവിലെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ സുസ്ഥിരമായ ജീവിതത്തിനായുള്ള വര്‍ധിച്ചുവരുന്ന മുന്‍ഗണന ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു', മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ് ചീഫ് ബിസിനസ് ഓഫീസര്‍ (റെസിഡന്‍ഷ്യല്‍) വിമലേന്ദ്ര സിംഗ് പറഞ്ഞു.

രാജ്യത്തെ നെറ്റ് സീറോ ഹോമുകളുടെ തുടക്കക്കാര്‍ എന്ന നിലയില്‍, റിയല്‍ എസ്റ്റേറ്റിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംഭാവന നല്‍കാന്‍ ലകഷ്യമിടുന്നതായി കമ്പനി പറയുന്നു. ഈ പ്രോജക്റ്റിന് ലഭിച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ഈ നേട്ടം ഹരിത ഭാവിയിലേക്ക് സംഭാവന ചെയ്യാനുള്ള വീട് വാങ്ങുന്നവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അവബോധവും ആഗ്രഹവും എടുത്തുകാണിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

മഹീന്ദ്ര ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് വിഭാഗമാണ് മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ്. ഏഴ് ഇന്ത്യന്‍ നഗരങ്ങളിലായി പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ കമ്പനിക്കുണ്ട്.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ഏകീകൃത അറ്റാദായം 23 സാമ്പത്തിക വര്‍ഷത്തിലെ 33.2 കോടി രൂപയില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 50.6% ഉയര്‍ന്ന് 50 കോടി രൂപയായി. എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തില്‍ പോസ്റ്റ് ചെയ്ത 186.90 കോടി രൂപയില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 56.13 ശതമാനം ഇടിഞ്ഞ് 81.99 കോടി രൂപയായി.