1 March 2023 6:43 AM GMT
കൊച്ചിയില്‍ ഭവന വിലയില്‍ ഡിസംബര്‍ പാദത്തില്‍ 7 ശതമാനം വര്‍ധനയെന്ന് ആര്‍ബി ഐ കണക്കുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഭവന വിലയിലെ വര്‍ധന തോതില്‍ കുറവുണ്ടെന്നാണ് ആര്‍ബി ഐ പുറത്ത് വിട്ട ഡാറ്റ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ഭവന വില നിലവാര സൂചികയില്‍ 2 .8 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3.1 ശതമാനമാണ് വര്‍ധിച്ചിരുന്നതെന്നും ആര്‍ ബി ഐ പുറത്തു വിട്ട ഡാറ്റയില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാന 10 നഗരങ്ങളില്‍ നിന്ന് ശേഖരിക്കപ്പെട്ട ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. അഹമദാബാദ്, ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്നൗ, മുംബൈ മുതലായ നഗരങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
കൊച്ചി നഗരത്തില്‍ ഈ പാദത്തില്‍ 7.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ജയ്പൂരില്‍ 9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പാദടിസ്ഥാനത്തില്‍ ഭവന വില നിലവാര സൂചികയില്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ലക്നൗ, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ സൂചികയില്‍ ഇടിവ് രേഖപെടുത്തിയെങ്കിലും, മറ്റു നഗരങ്ങളിലെല്ലാം വര്‍ധനവാണുണ്ടായതെന്ന് ഡാറ്റയില്‍ ആര്‍ബിഐ വ്യക്തമാക്കി.
2007 ലാണ് ഭവന വില നിലവാര സൂചിക സമാഹരിക്കുന്ന പദ്ധതി ആര്‍ബിഐ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ മുംബൈ നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു വിവര ശേഖരണം നടത്തിയിരുന്നത്. തുടര്‍ന്ന് മറ്റു നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി കവറേജ് വിപുലീകരിച്ചു.
hpi, rbi, kochi, mumbai, delhi