10 Jan 2024 4:15 AM GMT
Summary
- 2018ല്‍ 29 ദശലക്ഷം വിടുകളുടെ കുറവാണ്് ഇന്ത്യയില്‍ നേരിട്ടത്
- കഴിഞ്ഞ വര്‍ഷം വീടുകളുടെ ആവശ്യം ശക്തമായിരുന്നു
- ഇന്ത്യന്‍ ജനസംഖ്യയും സമ്പദ് വ്യവസ്ഥയും അതിവേഗം വളരുന്നു
ക്രെഡായ് ലിയാസസ് ഫോറസിന്റെ കണക്കനുസരിച്ച് ജനസംഖ്യാ വര്‍ദ്ധന കാരണം 2036ഓടെ 6.4 കോടി വീടുകള്‍ കൂടി രാജ്യത്ത് ആവശ്യമാണ്. ഭാവന നിർമാതാക്കളുടെ പ്രധാന സംഘടനയായ ക്രെഡായ് (CREDAI), ഡാറ്റാ അനലിറ്റിക് സ്ഥാപനമായ ലിയോസെസ് ഫോറസുമായി സഹകരിച്ച് വാരണാസിയില്‍ നടന്ന ന്യൂ ഇന്ത്യ ഉച്ചകോടിയില്‍ പുറത്തിറക്കിയ ഒരു വ്യവസായ റിപ്പോര്‍ട്ട്ലാണ് ഈ വിവരങ്ങൾ പറഞ്ഞിട്ടുള്ളത്.
അധിക ഭവനാവശ്യത്തിന്റെ പ്രധാന കാരണം 2036ഓടെ ഇന്ത്യയില്‍ ജനസംഖ്യാ വര്‍ദ്ധന മൂലം വീടിന്റെ ആവശ്യകത 64 ദശലക്ഷമായിമാറും എന്നതാണ്. 2018ല്‍ 29 ദശലക്ഷം വിടുകളുടെ കുറവാണ്് ഇന്ത്യയില്‍ നേരിട്ടത്.
2036 ഓടെ ഇന്ത്യയില്‍ ആകെ കണക്കാക്കിയിരിക്കുന്ന ആവശ്യമായ ഭവനങ്ങളുടെ എണ്ണം 93 ദശലക്ഷമെന്നാണ് ക്രെഡായ് ലിയാസസ് ഫോറസിന്റെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വീടുകളുടെ ആവശ്യം ശക്തമായിരുന്നു. ഇത് പാന്‍ ഇന്ത്യ തലത്തില്‍ 19,050 റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷനുകള്‍ക്ക് സാക്ഷ്യം വഹിച്ചതോടൊപ്പം 45ശതമാനം പ്രോജക്ടുകള്‍ റെസിഡന്‍ഷ്യല്‍ സെഗ്‌മെന്റില്‍ കുറഞ്ഞു.
അതിവേഗം വളരുന്ന ഇന്ത്യന്‍ ജനസംഖ്യയും സമ്പദ് വ്യവസ്ഥയും വീടുകളുടെ ആവശ്യവും വിതരണവും ത്വരിതപ്പെടുത്തുന്നതിനൊപ്പം വീട് വാങ്ങുന്നവരുടെ വാങ്ങല്‍ ശേഷി മെച്ചപ്പെടുത്തുകയും വലിയ വീടുകള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ക്രെഡായ് പ്രസിഡന്റ് ബൊമന്‍ ഇറാനി പറഞ്ഞു.
2023 എല്ലാ റിയല്‍ എസ്റ്റേറ്റ് ഓഹരിയുടമകള്‍ക്കും ശ്രദ്ധേയമായ വര്‍ഷമായിരുന്നെന്നും, 2024-ലും അതിനുശേഷവും ഈ ഡിമാന്‍ഡ് ട്രാക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രെഡായ് ചെയര്‍മാന്‍ മനോജ് ഗൗര്‍ പറഞ്ഞു.
ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് നിലവില്‍ സുസ്ഥിരമായ ഡിമാന്‍ഡും വിതരണവുമായി വളരെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് നിലകൊള്ളുന്നത്. അതേസമയം 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യത്തിലെത്തുന്നതിനുള്ള കൃത്യമായ വഴിയും അത് കാണിക്കുന്നതായി ലിയാസസ് ഫോറസിന്റെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ പങ്കജ് കപൂര്‍ പറഞ്ഞു.