2 Oct 2024 10:25 AM GMT
Summary
- ഓഫീസ് സെഗ്മെന്റ് ആകര്‍ഷിച്ചത് 616.3 മില്യണ്‍ ഡോളര്‍
- റെസിഡന്‍ഷ്യല്‍ സെഗ്മെന്റ് നേടിയത് നിക്ഷേപത്തില്‍ 40 ശതമാനം വളര്‍ച്ച
റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 45 ശതമാനം വര്‍ധിച്ചു. കണ്‍സള്‍ട്ടന്റ് കോളിയേഴ്സ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ നിക്ഷേപം ഏകദേശം 1.15 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.
ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഓഫീസ് സെഗ്മെന്റ് 616.3 മില്യണ്‍ ഡോളര്‍ ആകര്‍ഷിച്ചതായി കണ്‍സള്‍ട്ടന്റ് അഭിപ്രായപ്പെട്ടു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 79.1 മില്യണ്‍ ഡോളറില്‍ നിന്ന് ഏഴ് മടങ്ങ് വര്‍ധനയാണ് ഇവിടെ ഉണ്ടായത്.
കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഡിമാന്‍ഡില്‍ ഗണ്യമായ കുതിച്ചുചാട്ടം കണ്ട റെസിഡന്‍ഷ്യല്‍ സെഗ്മെന്റ്, നിക്ഷേപത്തില്‍ 40 ശതമാനം വളര്‍ച്ച നേടി, ഇത് 274.6 മില്യണ്‍ ഡോളറില്‍ നിന്ന് 384.8 മില്യണ്‍ ഡോളറായി.
മിക്‌സഡ് യൂസ് പ്രോജക്ടുകളിലെ നിക്ഷേപം 27.2 മില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം ഇരട്ടിയായി 52.4 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഡാറ്റാ സെന്ററുകള്‍, ലൈഫ് സയന്‍സസ്, സീനിയര്‍ ഹൗസിംഗ്, ഹോളിഡേ ഹോമുകള്‍, സ്റ്റുഡന്റ്സ് ഹൌസിംഗ്, സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇതര ആസ്തികള്‍ക്ക് ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ഫണ്ടിംഗ് ലഭിച്ചില്ല.
മൊത്തത്തില്‍, ആഭ്യന്തര നിക്ഷേപം 0.5 ബില്യണ്‍ ഡോളറില്‍ ശക്തമായി തുടരുകയും ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 44 ശതമാനം സംഭാവന നല്‍കുകയും ചെയ്തുവെന്ന് കോളിയേഴ്‌സ് പറഞ്ഞു.
ഓഫീസ് സെഗ്മെന്റിലെ പ്രധാന ഏറ്റെടുക്കലുകളുടെ പിന്തുണയോടെ 2024 മൂന്നാം പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 57 ശതമാനവും ചെന്നൈയിലും മുംബൈയിലും ആണെന്ന് കണ്‍സള്‍ട്ടന്റ് ഡാറ്റ കാണിക്കുന്നു.
'ആരോഗ്യകരമായ ആഭ്യന്തര ഉപഭോഗം, അനുകൂല നയ അന്തരീക്ഷം, വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടവും ആഭ്യന്തര, ആഗോള നിക്ഷേപകരില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നു', ഗുരുഗ്രാം ആസ്ഥാനമായുള്ള റിയല്‍റ്റി സ്ഥാപനമായ 4എസ് ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജു ഭദാന പറഞ്ഞു.
ഈ നിക്ഷേപത്തിന്റെ പ്രാദേശിക വൈവിധ്യം ഇന്ത്യന്‍ നഗരങ്ങളുടെ മൊത്തത്തിലുള്ള വളര്‍ച്ചയിലേക്കും വികസനത്തിലേക്കും മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഓരോ വിഭാഗത്തിന്റെയും സാധ്യതകളിലേക്കും പരിണാമത്തിലേക്കും വിരല്‍ ചൂണ്ടുന്നു, ഭദാന കൂട്ടിച്ചേര്‍ത്തു.