1 April 2024 9:22 AM GMT
Summary
- 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ മികച്ച മുന്നേറ്റം
- ബ്രാന്‍ഡഡ് ബിസിനസുകള്‍ക്ക് വര്‍ധന
- പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന
ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖല പോയവര്‍ഷം മുന്നറ്റേത്തിന്റെ പാതയില്‍. 2023 ല്‍ 401 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ മേഖല സ്വന്തമാക്കിയത്. 2022 നെ അപേക്ഷിച്ച് ഏകദേശ നാലിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 ല്‍ 22 ഹോട്ടല്‍ ഇടപാട് നടന്നു. പത്ത് വര്‍ഷത്തിലെ ഏറ്റവും വലിയ വ്യാപാരമാണിത്. വ്യക്തികളും സ്ഥാപനങ്ങളും വലിയോ തോതില്‍ സംഭാവന നല്‍കിയിട്ടുണ്ട്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപാദമായ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഹോട്ടല്‍ ഇടപാടുകളില്‍ 80 ശതമാനം വര്‍ധനയുണ്ടായി. 78 ബില്യണിലെത്തി നില്‍ക്കുയാണ് ഈ മൂന്ന് മാസങ്ങളിലെ ഇടപാട്.
2023 ല്‍ 25,176 കരാറുകള്‍ ഒപ്പിടുകയും 12,647 ഹോട്ടലുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര ഓഫീസുകള്‍ വിപുലീകരിക്കുന്നത്, പുതിയ വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് വേകള്‍, ടൂറിസം ഹോട്‌സ്‌പോട്ടുകള്‍, തീര്‍ത്ഥാടന യാത്രകള്‍ എന്നിവ വര്‍ധിച്ചത് ഹോട്ടല്‍ വ്യവാസായത്തിന് ആക്കം കൂട്ടി.
2023 ഹോട്ടല്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, പുതിയ ബ്രാന്‍ഡഡ് ഹോട്ടല്‍ തുറക്കുന്നതിലും ഒപ്പിടുന്നതിലും ഒരു റെക്കോര്‍ഡ് വര്‍ഷമാണെന്നാണ് വിപണി വിലയിരുത്തല്‍.