8 Jan 2024 8:25 AM GMT
Summary
- ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 10,300 കോടി രൂപയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു
- .ലോധ ബ്രാന്‍ഡിന് കീഴിലാണ് മാക്രോടെക് പ്രോപ്പര്‍ട്ടികള്‍ വിൽക്കുന്നത്
- ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 3,410 കോടി രൂപയുടെ ബുക്കിംഗ് റിപ്പോര്‍ട്ട് ചെയ്തു
ഡല്‍ഹി: റിയല്‍റ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 10,300 കോടി രൂപയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന ബുക്കിംഗ് 9,040 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ് ലോധ ബ്രാന്‍ഡിന് കീഴില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുന്ന മാക്രോടെക് ഡെവലപ്പേഴ്സ്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലും പൂനെയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. അടുത്തിടെ ബെംഗളൂരു വിപണിയിലും കമ്പനി സാ്ന്നിധ്യമറിയിച്ചു.
മുംബൈ ആസ്ഥാനമായുള്ള കമ്പനി, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 14,500 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗാണ് ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷം ഇത് 12,060 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പ്പന വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി കമ്പനിയുടെ ലോഞ്ച് പൈപ്പ്ലൈനിനെക്കുറിച്ച് മാക്രോടെക് ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഭിഷേക് ലോധ പരാമര്‍ശിച്ചിരുന്നു. 12,000 കോടി രൂപയുടെ വില്‍പ്പന മൂല്യമുള്ള 8 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പ്രൊജക്ട് ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 3,410 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗ് റിപ്പോര്‍ട്ട് ചെയ്തു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,040 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗാണ് കമ്പനി നേടിയത്.
കമ്പനി എക്കാലത്തെയും മികച്ച മൂന്നാം പാദ പ്രീ-സെയില്‍സ് പ്രകടനം കൈവരിച്ചതായും മാക്രോടെക് ഡെവലപ്പേഴ്‌സ് പറഞ്ഞു.
വരുമാന നിലവാരത്തിലെ സ്ഥിരമായ വര്‍ദ്ധനയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ഉയര്‍ന്ന നിലവാരമുള്ള വീടുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഉയര്‍ത്തി. നിലവില്‍ 110 ദശലക്ഷത്തിലധികം ചതുരശ്ര അടിയിലാണ് പ്രോജക്ട് വികസിപ്പിക്കുന്നത്.