2 Dec 2024 5:31 AM GMT
Summary
- സമ്പന്നരായ വ്യക്തികളില്‍നിന്നുള്ള ഡിമാന്‍ഡാണ് വില വര്‍ധനവിന് കാരണമാകുക
- ഡെവലപ്പര്‍മാര്‍ ലക്ഷ്വറി സെഗ്മെന്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
- വീടുകളുടെ വാടകയും കുതിച്ചുയരുമെന്ന് റോയിട്ടേഴ്‌സ് പോള്‍
ഇന്ത്യയിലെ ശരാശരി ഭവന വിലകള്‍ വരും വര്‍ഷങ്ങളില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. സമ്പന്നരായ വ്യക്തികളില്‍ നിന്നുള്ള ഡിമാന്‍ഡാണ് ഇതിനു കാരണമാകുക. അതേസമയം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് ഭൂരിഭാഗം ആളുകള്‍ക്കും സ്വത്ത് സ്വന്തമാക്കുന്നത് അസാധ്യമാക്കുമെന്നും റോയിട്ടേഴ്സ് നടത്തിയ പോളില്‍ കണ്ടെത്തി.
കുതിച്ചുയരുന്ന ഉപഭോക്തൃ പണപ്പെരുപ്പം കാരണം ഇന്ത്യയിലെ മധ്യവര്‍ഗം ചെലവ് ചുരുക്കുകയാണ്. അതേസമയം രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനവും കൈവശം വച്ചിരിക്കുന്ന അതിസമ്പന്നര്‍ നഗരങ്ങളില്‍ വീടുകള്‍ നേടിയെടുക്കുന്നു.
കഴിഞ്ഞ വര്‍ഷം 4.3 ശതമാനം ഉയര്‍ന്നതിന് ശേഷം, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഭവന വിലകള്‍ ഈ വര്‍ഷം 7.0 ശതമാനവും 2025 ല്‍ 6.5 ശതമാനവും 2026 ല്‍ 7.5 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വിലക്കയറ്റത്തിന് കാരണമാകുന്നത് ലക്ഷ്വറി സെഗ്മെന്റാണ്. ഇത് കുറച്ച് സമയത്തേക്ക് തുടരുമെന്ന് കോളിയേഴ്സ് ഇന്റര്‍നാഷണലിലെ വാല്വേഷന്‍ സര്‍വീസസ് എംഡി അജയ് ശര്‍മ്മ പറഞ്ഞു.
എന്നാല്‍ ഭൂരിഭാഗം ആളുകളും ജീവിതച്ചെലവുമായി മല്ലിടുന്നതിന്റെ വ്യക്തമായ സൂചനകളുണ്ടെന്ന് ശര്‍മ്മ വ്യ്ക്തമാക്കി.
ഇതിനിടയില്‍, 11 പ്രോപ്പര്‍ട്ടി വിദഗ്ധര്‍ നല്‍കിയ കണക്കുകള്‍ അനുസരിച്ച്, അടുത്ത വര്‍ഷത്തില്‍ വീടുകളുടെ വിലയേക്കാള്‍ വേഗത്തില്‍ വാടക ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏഴര ശതമാനം മുതല്‍ 10 ശതമാനം വരെ ആയിരിക്കും.
താങ്ങാനാവുന്ന വീടുകളുടെ അഭാവം കൂടുതല്‍ ആള്‍ക്കാരം വാടക വീടുകള്‍ തേടാന്‍ പ്രേരിപ്പിക്കും. ഇത് ഈ വിഭാഗത്തിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ ആഡംബര വിപണിയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താങ്ങാനാവുന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത് മിക്ക രാജ്യങ്ങളിലും ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ ഇത് ഇന്ത്യയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളിയുടെ തോത് അമ്പരപ്പിക്കുന്നതാണ്.