29 March 2024 9:37 AM GMT
Summary
- ആദ്യമൂന്നുമാസങ്ങളില്‍ വില്‍പ്പനനടന്നത് 69,143 യൂണിറ്റുകള്‍ മാത്രമാണ്
- വില്‍പ്പന വര്‍ധിച്ചത് മുംബൈയിലും ബെംഗളൂരുവിലും
- റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ കുഷ്മാന്‍ & വേക്ക്ഫീല്‍ഡാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്
ജനുവരി- മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വീടുകളുടെയും മറ്റ് താമസസൗകര്യങ്ങളുടെയും പുതിയ വില്‍പ്പന 15 ശതമാം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ കണക്കനുസരിച്ച് ഇത് 69,143 യൂണിറ്റാണ്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് വെള്ളിയാഴ്ച എട്ട് പ്രധാന നഗരങ്ങളിലെ പ്രൈമറി (ആദ്യ വില്‍പ്പന) റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ലോഞ്ചുകളുടെ ഡാറ്റയാണ് പുറത്തുവിട്ടത്.
ബെംഗളൂരുവിലും മുംബൈയിലും പുതിയ വിതരണം വര്‍ധിച്ചു, എന്നാല്‍ ഡല്‍ഹി-എന്‍സിആര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കുറഞ്ഞു.
ഈ പാദത്തില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ മൊത്തം ലോഞ്ചുകളില്‍, ഹൈ-എന്‍ഡ്, ആഡംബര വിഭാഗത്തിന് 34 ശതമാനം വിഹിതമുണ്ട്.
ലിസ്റ്റുചെയ്തതും വലുതും പ്രാദേശികമായി പ്രശസ്തിയുള്ളതുമായ ഡെവലപ്പര്‍മാര്‍ നിലവിലെ പാദത്തിലെ മൊത്തത്തിലുള്ള ലോഞ്ചുകളുടെ 38 ശതമാനത്തിലധികം സംഭാവന ചെയ്തിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ പുതിയ വിതരണം 81,167 യൂണിറ്റുകളില്‍ നിന്ന് 69,143 യൂണിറ്റായാണ് കുറഞ്ഞത്. അതേസമയം നഗരങ്ങളില്‍, ബെംഗളൂരുവില്‍ പുതിയ വിതരണം 7,777 യൂണിറ്റില്‍ നിന്ന് 8,848 യൂണിറ്റായി ഉയര്‍ന്നു. മുംബൈ മേഖലയിലെ പുതിയ വിതരണം 19,063 യൂണിറ്റില്‍ നിന്ന് 19,461 യൂണിറ്റായി വര്‍ധിച്ചു.
അതേസമയം അഹമ്മദാബാദില്‍ വീടുകളുടെ പുതിയ വിതരണം 4,901 യൂണിറ്റില്‍ നിന്ന് 4,529 യൂണിറ്റായി കുറഞ്ഞു.
ലോഞ്ചുകള്‍ 8,144 യൂണിറ്റില്‍ നിന്ന് 5,490 യൂണിറ്റായി കുറഞ്ഞു.ഡല്‍ഹി-എന്‍സിആറിലെ പുതിയ വിതരണം 7,813 യൂണിറ്റില്‍ നിന്ന് 3,614 യൂണിറ്റായി കുറഞ്ഞു.
ഹൈദരാബാദ് 14,371 യൂണിറ്റില്‍ നിന്ന് 11,090 യൂണിറ്റായും കൊല്‍ക്കത്തയില്‍ 5,292 യൂണിറ്റില്‍ നിന്ന് 4,753 യൂണിറ്റായും കുറഞ്ഞു.
പൂനെയിലെ പുതിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ 11,358 യൂണിറ്റായി കുറഞ്ഞു, മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 13,806 യൂണിറ്റായിരുന്നു.
''കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഉയര്‍ന്ന നിലവാരമുള്ളതും ആഡംബരവുമായ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഈ മാറ്റം ഒരു സ്ഥലത്ത് നിക്ഷേപിക്കാനുള്ള ഹോംബൈയര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിക്കാന്‍ മാത്രമല്ല, അവരുടെ ജീവിതശൈലി അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ആസ്തിയായി',
കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റെസിഡന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഷാലിന്‍ റെയ്ന പറഞ്ഞു.
കൂടാതെ, വലുതും ആഡംബരപൂര്‍ണവുമായ വീടുകള്‍ക്കായുള്ള ആവശ്യം സ്ഥാപിത ഡവലപ്പര്‍മാരെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അവര്‍ക്ക് പ്രീമിയം കസ്റ്റമൈസ്ഡ് ലിവിംഗ് സ്‌പേസുകള്‍ നല്‍കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.