image

8 April 2024 11:41 AM GMT

Realty

റിയല്‍റ്റിയില്‍ കുതിപ്പ് തുടര്‍ന്ന് ഗോദ്‌റെജ്

MyFin Desk

റിയല്‍റ്റിയില്‍ കുതിപ്പ് തുടര്‍ന്ന് ഗോദ്‌റെജ്
X

Summary

  • മൊത്തം മൂല്യം 3000 കോടി രൂപ
  • മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റത് 1050 വീടുകള്‍
  • ഈ സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം 15,000 കോടി രൂപ


ഹരിയാനയിലെ ഗുരുഗ്രാമില്‍ ഗോദ്റെജ് സെനിത്ത് പ്രോജക്റ്റ് ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 1050 വീടുകള്‍ വിറ്റു. 3,000 കോടി രൂപയാണ് മൊത്തം മൂല്യം. ഗുരുഗ്രാമില്‍ ഇത് രണ്ടാം തവണയും ഇന്ത്യയില്‍ നാല് തവണയുമാണ് പ്രൊജക്റ്റ് ലോഞ്ച് ചെയ്യുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപയുടെ വില്‍പ്പന ഗോദറജ് പ്രോപ്പര്‍ട്ടീസ് വില്‍പ്പന രേഖപ്പെടുത്തിയിട്ടുണ്ട്.

'ഞങ്ങളുടെ പദ്ധതിയായ ഗോദ്റെജ് സെനിത്തിന് ലഭിച്ച പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഗുരുഗ്രാം ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ വളരെ പ്രധാനപ്പെട്ട വിപണിയാണ്. വരും വര്‍ഷങ്ങളില്‍ ഗുരുഗ്രാമിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ നോക്കും,' ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എംഡി ആന്‍ സിഇഒ ഗൗരവ് പാണ്ഡെ പറഞ്ഞു. അടുത്തിടെ മുംബൈയിലെ കാണ്ടിവാലിയില്‍ ഗോദറെജ് റിസര്‍വ് 2690 കോടി രൂപയുടെ പ്രോപ്പര്‍ട്ടി വിറ്റഴിച്ചിരുന്നു.

പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും രാജ്യത്തുടനീളമുള്ള റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകീകരണവും വഴി നടപ്പ് സാമ്പത്തിക വര്‍ഷം 15,000 കോടി രൂപയുടെ ബിസിനസ് വികസന ലക്ഷ്യം മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഡിസംബര്‍ പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന രേഖപ്പെടുത്തി, മൊത്തം ബുക്കിംഗ് മൂല്യം 5,720 കോടി രൂപയായി, 4.34 ദശലക്ഷം ചതുരശ്ര അടി ഏരിയയാണ് വിറ്റത്. ഡെവലപ്പറുടെ സംയോജിത അറ്റാദായം വര്‍ഷം തോറും ആറ് ശതമാനം വര്‍ധിച്ച് ഡിസംബര്‍ വരെയുള്ള പാദത്തില്‍ 62 കോടി രൂപയായി. ഈ കാലയളവിലെ മൊത്തവരുമാനം 43 ശതമാനം ഉയര്‍ന്ന് 524 കോടി രൂപയായി.