image

5 April 2024 10:46 AM GMT

Realty

ഗോദറെജ് റിസര്‍വ്; വില്‍പ്പന നേട്ടം 2690 കോടി രൂപ

MyFin Desk

godrej sells flats in mumbai
X

Summary

  • വില്‍പ്പനയ്ക്ക ഇനിയും ഫ്‌ളാറ്റുകള്‍ ബാക്കി
  • മൊത്തം വരുമാന സാധ്യത 7000 കോടി രൂപ
  • മുംബൈ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലെ എക്കാലത്തെയും മികച്ച ലോഞ്ചെന്ന് കമ്പനി


റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് (ജിപിഎല്‍) മുംബൈയിലെ പുതിയ ഭവന പദ്ധതിയില്‍ 2,690 കോടി രൂപയുടെ ഫ്‌ലാറ്റുകള്‍ വിറ്റു. മുംബൈയിലെ കാണ്ടിവാലിയില്‍ സ്ഥിതി ചെയ്യുന്ന 'ഗോദ്റെജ് റിസര്‍വ്' പദ്ധതിയില്‍ ഫ്‌ളാറ്റുകള്‍ മൊത്തം 2,690 കോടി രൂപക്കാണ് വിറ്റത്.

ഭൂമി ഏറ്റെടുത്ത് പതിനഞ്ച് മാസത്തിനുള്ളിലാണ് ഫ്‌ളാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വില്‍പ്പനയുടെ മൂല്യവും അളവും കണക്കിലെടുത്ത് മുംബൈയില്‍ നടന്ന ഏറ്റവും വിജയകരമായ ജിപിഎല്ലാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി. 3.72 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്ന ഈ പദ്ധതിയില്‍ നിന്നും 7,000 കോടി രൂപയുടെ വരുമാനസാധ്യതയാണ് കണക്കാക്കുന്നത്.

വില്‍പ്പനക്കായി ഇനിയും ഫ്‌ളാറ്റുകള്‍ ശേഷിക്കുന്നുണ്ട്. ഇവ വരും വര്‍ഷങ്ങളില്‍ വില്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 'ഞങ്ങളുടെ പദ്ധതിയായ ഗോദ്റെജ് റിസര്‍വിനുള്ള പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മുംബൈ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലെ എക്കാലത്തെയും മികച്ച ലോഞ്ചായി ഇത് മാറിയിരിക്കുന്നു ,'ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു,

രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ് ഗോര്‍ഡെജ് പ്രോപ്പര്‍ട്ടീസ്. മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ഡെല്‍ഹി-എന്‍സിആര്‍ ,പൂനെ, ബെംഗളൂരു എന്നിവിടങ്ങളില്‍ കമ്പനിക്ക് വന്‍ നിക്ഷേപമുണ്ട്.