3 Jan 2024 6:08 AM GMT
ബെംഗളുരുവില്‍ പ്രീമിയം വീടുകള്‍ നിര്‍മിക്കാനൊരുങ്ങി ഗോദ്‌റെജ്; ലക്ഷ്യം 1000 കോടി വരുമാനം
MyFin Desk
Summary
- ബെംഗളുരുവിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ യശ്വന്ത്പൂരിനു സമീപമുള്ള ദേശീയപാത-75 ലാണു ഗോദ്‌റെജ് നാല് ഏക്കര്‍ സ്വന്തമാക്കിയത്
- ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് അതില്‍ സെയില്‍സ് ബുക്കിംഗില്‍ 48 ശതമാനം വളര്‍ച്ച കൈവരിച്ച് 7,288 കോടി രൂപയിലെത്തി
- ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ്
ആഡംബര ഭവന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് 4 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു.
ഇവിടെ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച് അവയുടെ വില്‍പ്പന നടത്തി 1000 കോടി രൂപ വരുമാനമായി നേടാനാണ് ലക്ഷ്യമെന്നു കമ്പനി പറഞ്ഞു.
ബെംഗളുരുവിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ യശ്വന്ത്പൂരിനു സമീപമുള്ള ദേശീയപാത-75 ലാണു ഗോദ്‌റെജ് നാല് ഏക്കര്‍ സ്വന്തമാക്കിയത്.
ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ്.
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് പ്രധാനമായും നാല് പ്രദേശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡല്‍ഹി എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍, ബെംഗളുരു, പുനെ എന്നിവയാണ് അവ.
2023-24 സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് അതില്‍ സെയില്‍സ് ബുക്കിംഗില്‍ 48 ശതമാനം വളര്‍ച്ച കൈവരിച്ച് 7,288 കോടി രൂപയിലെത്തി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,929 കോടി രൂപയായിരുന്നു.