image

25 Nov 2023 11:04 AM GMT

Realty

ഡിഎല്‍എഫിന്റെ ഓഫീസില്‍ ഇഡി പരിശോധന

MyFin Desk

ED inspection at DLFs office
X

Summary

ഡിഎല്‍എഫിന്റെ ഗുരുഗ്രാമിലെ സ്ഥാപനത്തിലാണ് ഇഡി പരിശോധന നടത്തിയത്‌


റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡിഎല്‍എഫിന്റെ ഗുരുഗ്രാമിലെ സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.

മറ്റൊരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സൂപ്പര്‍ടെക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇഡി ഡിഎല്‍എഫില്‍ പരിശോധന നടത്തിയത്. ചില രേഖകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജൂണില്‍ ഇഡി രാം കിഷോര്‍ അറോറ എന്ന സൂപ്പര്‍ടെക് പ്രൊമോട്ടറെ അറസ്റ്റ് ചെയ്തിരുന്നു.

1988-ല്‍ സ്ഥാപിതമായ സൂപ്പര്‍ടെക് ലിമിറ്റഡ്, ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ്.

ഏകദേശം 80,000 അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണവും വിതരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട് സൂപ്പര്‍ടെക്ക്.

കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി പ്രതിസന്ധിയിലാണ്.

2022 ഓഗസ്റ്റില്‍, നോയിഡ എക്‌സ്പ്രസ്‌വേയില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ഗോപുരങ്ങളായ അപെക്‌സും സെയാനെയും സുപ്രീം കോടതി ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയതു സൂപ്പര്‍ടെക്കിന് വലിയ തിരിച്ചടിയാണു സമ്മാനിച്ചത്.

ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളില്‍ സൂപ്പര്‍ടെക്കിനും അതിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 26 എഫ്‌ഐആറുകളാണ് ഇപ്പോള്‍ ഇഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് ആധാരം. 670 ഓളം വരുന്ന ആളുകള്‍ക്ക് ഭവനം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 164 കോടി രൂപ വഞ്ചിച്ചതിനാണു സൂപ്പര്‍ടെക്കിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.