image

29 Sep 2024 11:59 AM GMT

Realty

പ്രധാന നഗരങ്ങളിലെ ഭവന വില വര്‍ധിച്ചു

MyFin Desk

home prices rise, sales fall, anarock
X

Summary

  • ഹൈദരാബാദിലെ ഭവന വിലയില്‍ 32 ശതമാനം വര്‍ധന
  • മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലെ ശരാശരി ഭവന വില ചതുരശ്ര അടിക്ക് 16,300 രൂപയായി


ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ ഭവന വിലകള്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 29 ശതമാനം ഉയര്‍ന്നു. ശക്തമായ ഡിമാന്‍ഡ്, ഉയര്‍ന്ന ഇന്‍പുട്ട് ചെലവ്, ആഡംബര ഭവനങ്ങളുടെ വിതരണത്തിലെ വര്‍ധനവ് എന്നിവയാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ഡല്‍ഹി-എന്‍സിആറിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ശരാശരി വില ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചതുരശ്ര അടിക്ക് 29 ശതമാനം വര്‍ധിച്ച് 7,200 രൂപയായി എന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അനറോക്കിന്റെ ഡാറ്റ കാണിക്കുന്നു.

ബെംഗളൂരുവില്‍, ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ചതുരശ്ര അടിക്ക് 6,275 രൂപയായിരുന്ന വില 29 ശതമാനം വര്‍ധിച്ച് 8,100 രൂപയായി.

സ്‌ക്വയര്‍ഫീറ്റിന് 5,400 രൂപയില്‍ നിന്ന് 7,150 രൂപയായി 32 ശതമാനം വര്‍ധനയാണ് ഹൈദരാബാദ് രേഖപ്പെടുത്തിയത്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലെ (എംഎംആര്‍) ശരാശരി ഭവന വില ചതുരശ്ര അടിക്ക് 13,150 രൂപയില്‍ നിന്ന് 24 ശതമാനം ഉയര്‍ന്ന് 16,300 രൂപയായി.

പൂനെയില്‍ സ്‌ക്വയര്‍ഫീറ്റിന് 6,550 രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 7,600 രൂപയായപ്പോള്‍ ചെന്നൈയില്‍ സ്‌ക്വയര്‍ഫീറ്റിന് 5,770 രൂപയില്‍ നിന്ന് 16 ശതമാനം മൂല്യവര്‍ധനവ് 6,680 രൂപയായി. കൊല്‍ക്കത്തയില്‍, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ വീടുകളുടെ ശരാശരി വില 14 ശതമാനം ഉയര്‍ന്ന് 5,700 രൂപയായി.

ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ഭവന വില്‍പ്പന 11 ശതമാനം ഇടിഞ്ഞ് 1,20,290 യൂണിറ്റുകളില്‍ നിന്ന് 1,07,060 യൂണിറ്റായി കുറഞ്ഞതായി കണ്‍സള്‍ട്ടന്റ് ഡാറ്റ വ്യക്തമാക്കുന്നു. പുതിയ ഭവന വിതരണത്തില്‍ മികച്ച 7 നഗരങ്ങളില്‍ 19 ശതമാനം ഇടിവ് രേഖപ്പെടുത്തി.

എന്നിരുന്നാലും, ലോഞ്ചുകളേക്കാള്‍ വില്‍പ്പന ഉയര്‍ന്നതാണ് എന്നത് ഡിമാന്‍ഡ്-സപ്ലൈ സമവാക്യം ശക്തമായി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്,' അനറോക്ക് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു. ഉയര്‍ന്ന വിലയ്ക്കും മണ്‍സൂണ്‍ കാലത്തിനും ഇടയില്‍ മൂന്നാം പാദത്തില്‍ ഭവന വില്‍പ്പന കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി-എന്‍സിആറിലെ ഭവന വില്‍പ്പന 15,865 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഇടിഞ്ഞ് 15,570 യൂണിറ്റായി. ബെംഗളൂരുവില്‍ ഭവന വില്‍പ്പന 16,395 യൂണിറ്റില്‍ നിന്ന് 8 ശതമാനം കുറഞ്ഞ് 15,025 യൂണിറ്റായി. 2023 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം പാദത്തിലെ 16,375 യൂണിറ്റുകളില്‍ നിന്ന് 22 ശതമാനം ഇടിവോടെ 12,735 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹൈദരാബാദ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 25 ശതമാനം ഇടിഞ്ഞ് 5,320 യൂണിറ്റില്‍ നിന്ന് 3,980 യൂണിറ്റായി. ചെന്നൈയില്‍, ഭവന വില്‍പ്പന 2024 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 4,945 യൂണിറ്റുകളില്‍ നിന്ന് 9 ശതമാനം ഇടിഞ്ഞ് 4,510 യൂണിറ്റുകളായി.