image

17 Dec 2023 7:12 AM GMT

Realty

ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്ന് സമാപിക്കും

MyFin Desk

credai kochi property expo will conclude today
X

Summary

  • രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം
  • ഭവന വായ്പാ ദാതാക്കളും എക്സ്പോയില്‍ പങ്കെടുക്കുന്നു
  • ക്രെഡായ് അംഗീകൃത ബിൽഡർമാരുടെ സിഗ്നേച്ചർ പ്രൊജക്ടുകളാണ് പ്രദര്‍ശനത്തില്‍


കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ പ്രോപ്പർട്ടി എക്സ്പോയായ ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തി രണ്ടാമത് എഡിഷനു ഇന്ന് തിരശീല വീഴും. കലൂർ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ക്രെഡായ് കൊച്ചിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളായി നടക്കുന്ന എക്സ്പോയിൽ വമ്പിച്ച ജനപങ്കാളിത്തമാണ്‌ ആദ്യ രണ്ടു ദിവസങ്ങളിലും അനുഭവപ്പെട്ടത്.

സമാപന ദിനമായ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ കൂടുതല്‍ പേര്‍ ഇന്ന് എക്സ്പോയ്ക്ക് എത്തുന്നുണ്ട്. എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെയാണ് ഇത്തവണ ക്രെഡായ് കൊച്ചി ചാപ്റ്റർ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

തിരെഞ്ഞെടുത്ത ക്രെഡായ് അംഗീകൃത ബിൽഡർമാരുടെ സിഗ്നേച്ചർ പ്രൊജക്ടുകളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഹൗസിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും എക്‌സ്‌പോയുടെ ഭാഗമായിട്ടുണ്ട്.

രാവിലെ 10 മുതൽ രാത്രി 8 വരെയാണ് എക്സ്പോയുടെ പ്രദർശന സമയം.