image

15 Nov 2023 9:29 AM GMT

Realty

' ബെംഗളുരു ' റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളുടെ പ്രിയ നഗരം

MyFin Desk

bengaluru is a favorite city of expats investing in real estate
X

Summary

12,000 എന്‍ആര്‍ഐകളാണു സര്‍വേയില്‍ പങ്കെടുത്തത്


റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യാക്കാരുടെ (എന്‍ആര്‍ഐ) പ്രിയ നഗരമാണു ബെംഗളുരുവെന്നു ' നോ ബ്രോക്കര്‍ ' നടത്തിയ സര്‍വേയില്‍ കണ്ടെത്തി. പ്രോപ്പര്‍ട്ടി ടെക് സ്റ്റാര്‍ട്ടപ്പാണ് നോ ബ്രോക്കര്‍.

12,000 എന്‍ആര്‍ഐകളാണു സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 45 ശതമാനവും ഇന്ത്യയില്‍ തന്നെ പ്രോപ്പര്‍ട്ടി സ്വന്തമാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ ആറ് നഗരങ്ങളില്‍ വച്ച് സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം എന്‍ആര്‍ഐകളും താല്‍പര്യം പ്രകടിപ്പിച്ചത് ബെംഗളുരുവിലാണ്. 24 ശതമാനം പേര്‍ മുംബൈയോടും, 18 ശതമാനം പേര്‍ ഹൈദരാബാദിനോടും താല്‍പര്യമുണ്ടെന്ന് പറഞ്ഞു.

ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാണു ബെംഗളുരുവില്‍ നിക്ഷേപം നടത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതെന്നു ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ കിഷോര്‍ ജെയിന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് അവരുടെ മാതൃരാജ്യത്ത് കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നുണ്ട്. ഒപ്പം ബെംഗളുരു പോലൊരു നഗരം ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ജീവിതശൈലി പ്രദാനം ചെയ്യുന്നുണ്ട്. ബെംഗളുരു നഗരം സുരക്ഷിതമായ ഒരു താവളമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് ബെംഗളൂരുവാണ് എന്‍ആര്‍ഐകള്‍ക്കിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. സുരക്ഷ, വിശ്വാസ്യത, സുതാര്യത എന്നിവയാണ് ബെംഗളൂരുവിലെ എന്‍ആര്‍ഐകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

പ്രോപ്പര്‍ട്ടി വാങ്ങുന്ന എന്‍ആര്‍ഐകളില്‍ 57 ശതമാനം പേര്‍ അവരുടെ സ്വകാര്യ ആവശ്യത്തിനായി പ്രോപ്പര്‍ട്ടി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണ്. 43 ശതമാനം പേര്‍ ഇന്ത്യയില്‍ താമസിക്കുന്ന കുടുംബത്തിനു വേണ്ടി വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും സര്‍വേ പറയുന്നു. പ്രോപ്പര്‍ട്ടി വാങ്ങുന്നവരില്‍ ഭൂരിഭാഗവും യുഎഇയില്‍ നിന്നും യുഎസില്‍ നിന്നുമുള്ളവരാണ്.