20 Nov 2023 11:42 AM GMT
Summary
- പുതിയ ഓഫീസുകളുടെ വിതരണത്തിലും ഇടിവ്
- ചെന്നെയില്‍ ഓഫീസ് വിപണി ഉണര്‍വില്‍
ബെംഗളൂരുവിലെ ഓഫീസ് വിപണി കുത്തനെ ഇടിഞ്ഞു.റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് വെസ്റ്റിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഓഫീസ് സ്ഥലത്തിന്റെ വാര്‍ഷിക അടിസ്ഥാനത്തിലുള്ള ലീസിംഗ് 28 ശതമാനം ഇടിഞ്ഞു. കൂടാതെ ഈ മേഖലയിലെ പുതിയ പുതിയ ഓഫീസിൽ സ്പേസ് വിതരണം 25ശതമാനം കുറഞ്ഞു.
ഈ കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ഇന്ത്യയിലെ മികച്ച ഏഴ് നഗരങ്ങളുടെ ഓഫീസ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വെസ്റ്റിയന്‍ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
വലിയ ഐടി കമ്പനികള്‍ ജീവനക്കാരോട് ഓഫീസിലേക്കെത്താന്‍ ആവശ്യപ്പെടുന്നതു കാരണം ബെംഗളൂരുവിലെ ഓഫീസ് ഡിമാന്‍ഡ് മെച്ചപ്പെടുമെന്ന് കണ്‍സള്‍ട്ടന്റ് പ്രതീക്ഷിക്കുന്നു.
വലിയ ഐടി വ്യവസായ സാന്നിധ്യമുള്ള ഏറ്റവും വലിയ ഓഫീസ് വിപണിയാണ് ബെംഗളൂരു. പാട്ട൦ ഇടപാടുകളിലും പുതിയ വിതരണത്തിലും ഇവിടെ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ നഗരത്തിലെ ഓഫീസ് സ്ഥലമെടുപ്പ് 3.6 ദശലക്ഷം ചതുരശ്ര അടിയായി കുറഞ്ഞു. പുതിയ വിതരണവും വര്‍ഷം തോറും 25 ശതമാനം കുറഞ്ഞ് 2.7 ദശലക്ഷം ചതുരശ്ര അടിയായി.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഡെല്‍ഹി-എന്‍സിആറിലെ ഓഫീസ് സ്ഥലം പാട്ടത്തിനെടുക്കുന്നത് 14 ശതമാനം കുറഞ്ഞ് 3 ദശലക്ഷം ചതുരശ്ര അടിയായി. പുതിയ ഓഫീസ് സ്ഥല വിതരണം 82 ശതമാനം ഇടിഞ്ഞ് 0.5 ദശലക്ഷം ചതുരശ്ര അടിയാവുകയും ചെയ്തു.
അതേസമയം ഈ പാദത്തില്‍, ചെന്നൈയിലെ ഓഫീസ് സ്ഥലത്തിന്റെ ഇടപാടുകള്‍ 82 ശതമാനം ഉയര്‍ന്ന് 2 ദശലക്ഷം ചതുരശ്ര അടിയിലെത്തി. പുതിയ വിതരണം 71 ശതമാനം ഉയര്‍ന്ന് 1.2 ദശലക്ഷം ചതുരശ്ര അടിയിലെത്തുകയും ചെയ്തു.
ഹൈദരാബാദില്‍ ഓഫീസ് സ്ഥലം പാട്ടത്തിനെടുക്കുന്നത് 270 ശതമാനം ഉയര്‍ന്ന് 3.7 ദശലക്ഷം ചതുരശ്ര അടിയായി. പുതിയ വിതരണം 5.5 ദശലക്ഷം ചതുരശ്ര അടിയാകുകയും ചെയ്തു.
മുംബൈയിലും ഓഫീസ് വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി. ഇവിടെ പാട്ടത്തിനെടുക്കുന്നത് 21 ശതമാനം ഉയര്‍ന്ന് 2.3 ദശലക്ഷം ചതുരശ്ര അടിയാകുകയും പുതിയ വിതരണം 0.9 ദശലക്ഷം ചതുരശ്ര അടിയിലെത്തുകയും ചെയ്തു. പൂനെയിലും സ്ഥിതി വ്യത്യസ്തമല്ല. ഓഫീസ് ലീസിംഗ് 83 ശതമാനം വര്‍ധിച്ച് 1.1 ദശലക്ഷം ചതുരശ്ര അടിയായി. പുതിയ വിതരണവും 73 ശതമാനം ഉയര്‍ന്നു.
ഡാറ്റ അനുസരിച്ച്, ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഓഫീസ് സ്ഥലത്തിന്റെ മൊത്തത്തിലുള്ള പാട്ടത്തിനെടുക്കല്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍, കൂടാതെ കൊല്‍ക്കത്ത നഗരങ്ങളിലായി 21 ശതമാനം ഉയര്‍ന്ന് 15.9 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു.