image

21 Oct 2024 9:02 AM GMT

Realty

രാജ്യത്തെ രണ്ടാം നിര നഗരങ്ങളില്‍ ഭവന വില്‍പ്പന ഇടിഞ്ഞു

MyFin Desk

better economic growth for karnataka
X

Summary

  • സെപ്റ്റംബര്‍ പാദത്തില്‍ ഭവന വില്‍പ്പന 41,871 യൂണിറ്റായാണ് കുറഞ്ഞത്
  • ലോഞ്ചുകള്‍ 28,980 യൂണിറ്റുകളായി കുറഞ്ഞു
  • കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ പുതിയ ലോഞ്ചുകള്‍ 43,748 യൂണിറ്റുകളായിരുന്നു


രാജ്യത്തെ പ്രധാന 30 ടയര്‍- 2 നഗരങ്ങളിലെ ഭവന വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 13 ശതമാനം ഇടിഞ്ഞ് 41,871 യൂണിറ്റിലെത്തി. ഡാറ്റാ അനലിറ്റിക് സ്ഥാപനമായ പ്രോപ്ഇക്വിറ്റിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മികച്ച 30 ടയര്‍-2 നഗരങ്ങളിലെ വില്‍പ്പന 13 ശതമാനം ഇടിഞ്ഞപ്പോള്‍ പുതിയ ലോഞ്ചുകള്‍ 34 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 47,985 യൂണിറ്റുകളില്‍ നിന്ന് 2024 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഭവന വില്‍പ്പന 41,871 യൂണിറ്റായി കുറഞ്ഞു. ലോഞ്ചുകള്‍ (പുതിയ വിതരണം) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 43,748 യൂണിറ്റുകളില്‍ നിന്ന് 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 28,980 യൂണിറ്റുകളായി കുറഞ്ഞു.

അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍, സൂറത്ത്, ഗോവ, നാസിക്, നാഗ്പൂര്‍ എന്നിവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണ്‍ മൊത്തം വില്‍പ്പനയില്‍ 72 ശതമാനം സംഭാവന നല്‍കി.

2023-ല്‍ ചരിത്രപരമായ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയതിനാല്‍ ഉയര്‍ന്ന അടിസ്ഥാന ഫലമാണ് വില്‍പ്പനയിലും ലോഞ്ചുകളിലും ഇടിവുണ്ടായതെന്ന് പ്രോപ്ഇക്വിറ്റി സിഇഒയും സ്ഥാപകനുമായ സമീര്‍ ജസുജ പറഞ്ഞു.

സംസ്ഥാന തലസ്ഥാനങ്ങളിലെ നല്ല കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും കൂടാതെ കമ്പനികള്‍ക്കുള്ള ചെലവും വീടുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു, എന്നിരുന്നാലും, അഖിലേന്ത്യാ പശ്ചാത്തലത്തില്‍ നോക്കിയാല്‍, മികച്ച 30 ടയര്‍ 2 നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും ഹൗസിംഗ് മാര്‍ക്കറ്റ് ശക്തമായി തുടരുകയാണെന്ന് എക്സ്പ് റിയല്‍റ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശാങ്ക് വസിഷ്ഠ പറഞ്ഞു. നടപ്പ് ഉത്സവ പാദത്തില്‍ ശക്തമായ വില്‍പ്പനയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

രണ്ടാം നിര നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ചരിത്രപരമായി അത്ര ലാഭകരമായിരുന്നില്ല എന്നാണ് ട്രൂ നോര്‍ത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്ഥാപകനും സിഇഒയുമായ റോചക് ബക്ഷിയുടെ അഭിപ്രായം.