13 Jan 2022 4:21 AM GMT
Summary
എല്ലാ സംരംഭങ്ങളിലെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ലിമിറ്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്, അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിലും വിപുലീകരണത്തിലും ലോകോത്തര സേവനങ്ങള്‍ നല്കുന്ന കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളാണ്. 61 വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന, നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള ചെറിയാന് വര്‍ക്കിയാണ് സ്ഥാപകന്‍. 1972 ല്‍ കൊച്ചിയില്‍ സ്ഥാപിതമായ ഐ എസ് ഒ സര്‍ട്ടിഫൈഡ് കമ്പനിക്ക് ഇപ്പോള്‍ രാജ്യത്തുടനീളം സാന്നിധ്യമുണ്ട്.
കെട്ടിടങ്ങള്‍, റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍, പവര്‍ സ്റ്റേഷനുകള്‍, മറൈന്‍ സ്ട്രക്ച്ചറുകള്‍, ഡീപ് ഫൗണ്ടേഷനുകള്‍, ബേസ്മെന്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു. എല്ലാ സംരംഭങ്ങളിലെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ വിശ്വസനീയമായ ബ്രാന്‍ഡ് നാമമാണ് ചെറിയാന് വര്‍ക്കി ഹോംസിന്റെ ഭവന വിഭാഗം. കമ്പനി നിരവധി പ്രശസ്തമായ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും അപ്പാര്‍ട്ട്മെന്റുകളും വില്ലകളും നിര്‍മ്മിച്ചിട്ടുണ്ട്.