17 May 2023 9:47 AM GMT
Summary
- പദ്ധതി വികസിപ്പിക്കുന്നത് സംഗീതം പ്രമേയമാക്കി
- പ്രൊജക്റ്റ് വ്യാവസായിക വളർച്ചാ ഇടനാഴിയോട് ചേർന്ന്
രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളായ പുറവങ്കര ലിമിറ്റഡിന്റെ പ്ലോട്ടഡ് ഡെവലപ്‌മെന്റ് ബ്രാൻഡായ പൂർവ ലാൻഡ്, തങ്ങളുടെ ഏറ്റവും പുതിയ പ്ലോട്ടഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റായ പൂർവരാഗത്തിന് ചെന്നൈയിലെ തിരുമഴിസൈയിൽ തുടക്കം കുറിച്ചു. തമിഴ് സംഗീത പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്ലോട്ട് വികസിപ്പിക്കുന്നത്.
ഭക്തി കാലഘട്ടത്തിലെ 12 വൈഷ്ണവ കവി-സന്യാസിമാരിൽ ഒരാളായ തിരുമഴിശൈ ആൾവാറിന്റെ ജന്മസ്ഥലമാണ് തിരുമഴിശൈ, അദ്ദേഹത്തിന്റെ കൃതികൾ ദിവ്യപ്രബന്ധം എന്ന് സമാഹരിച്ചിരിക്കുന്നു. 4,000 തമിഴ് ശ്ലോകങ്ങളുടെ സമാഹാരമാണ് ദിവ്യപ്രബന്ധം. സംഗീതവുമായുള്ള തിരുമഴിസൈയുടെ ദീർഘകാല ബന്ധത്തിന്റെ സാരാംശം മനോഹരമായി പകർത്തിക്കൊണ്ടാണ് പുർവരാഗം വികസിപ്പിക്കുകയെന്ന് പുറവങ്കര വ്യക്തമാക്കുന്നു..
ഈ സവിശേഷമായ പ്രൊജക്റ്റിലൂടെ വിശാലമായ റെസിഡൻഷ്യൽ പ്ലോട്ടുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. സംഗീതത്തെ അതിന്റെ കേന്ദ്ര പ്രമേയമാക്കിയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. 33 ഏക്കർ പ്രോജക്ട് ഏരിയ, ക്ലബ്ബ് ഹൗസ്, 15-ലധികം ജീവിതശൈലി സൗകര്യങ്ങൾ എന്നിവയെല്ലാം സംഗീതത്തെ അടിസ്ഥാന പ്രമേയമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
പൂർവരാഗം അതിലെ നിവാസികൾക്ക് ആഡംബരവും സുഖവും പ്രദാനം ചെയ്യുമെന്ന് പുർവ ലാന്‍ഡ് വ്യക്തമാക്കുന്നു. 431 ചതുരശ്ര അടി മുതൽ 3,359 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള പ്ലോട്ടുകളാണ് ഈ പ്രൊജക്റ്റിന്‍റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നത്. "നഗരത്തിന്റെ സംഗീത പൈതൃകത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായി ഞങ്ങളുടെ ഏറ്റവും പുതിയ പ്രോജക്റ്റ് പൂർവ്വരാഗം ലോഞ്ച് ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഈ പ്രോജക്റ്റ് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്, " പുറവങ്കര ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിഷേക് കപൂർ പറഞ്ഞു,
വരാനിരിക്കുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റില്‍ എത്താവുന്ന ദൂരത്തിലാണ് ഈ പ്രോജക്റ്റ്. എല്ലാവിധ അടിസ്ഥാന ആവശ്യങ്ങളുടെയും സാമീപ്യവും ഉണ്ട്. " വ്യാവസായിക വളർച്ചാ ഇടനാഴിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ അതുല്യമായ പ്രൊജക്റ്റ് തിരുമഴിശൈയുടെ സാംസ്കാരിക ചുറ്റുപാടിനോട് കൂടിച്ചേരുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.പൂർവ ലാൻഡിൽ, മികച്ച ഇൻ-ക്ലാസ് റെസിഡൻഷ്യൽ അനുഭവങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അഭിഷേക് കപൂർ കൂട്ടിച്ചേര്‍ത്തു.