6 Jan 2024 11:20 AM GMT
Summary
- 200 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി വിതരണം ചെയ്യും
- രാജസ്ഥാനിലെ 1,000 മെഗാവാട്ട് ബിക്കാനീര്‍ പദ്ധതിയില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുക.
- പദ്ധതിയുടെ വികസന ചെലവ് 5,491 കോടി രൂപയാണ്
ന്യൂഡല്‍ഹി: 200 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി വിതരണം ചെയ്യുന്നതിനായി ഉത്തരാരാജസ്ഥാനിലെ.ഖണ്ഡ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ട് എസ്‌ജെവിഎന്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. രാജസ്ഥാനിലെ 1,000 മെഗാവാട്ട് ബിക്കാനീര്‍ പദ്ധതിയില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുക.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്‌ജെവിഎന്നിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് SJVN ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ് സ്‌കീമിന് കീഴില്‍ രാജസ്ഥാനിലെ എസ്ജിഇഎല്‍ വഴി എസ്ജെവിഎന്‍ സോളാര്‍ പദ്ധതി വികസിപ്പിച്ചെടുക്കും. നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയുടെ വികസന ചെലവ് 5,491 കോടി രൂപയാണ്. ഗാര്‍ഹിക ആവശ്യകതയ്ക്ക് കീഴിലാണ് പദ്ധതി് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, 2024 ഏപ്രിലില്‍ ഇത് കമ്മീഷന്‍ ചെയ്യും.
പദ്ധതിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ടോ ഡിസ്‌കോം വഴിയോ ഉപയോഗിക്കും.
പ്രസിഡന്റ് ദ്രൗപതി മുര്‍മു 2023 ജനുവരിയിലാണ് ബിക്കാനീര്‍ സൗരോര്‍ജ്ജ പദ്ധതിക്ക് തറക്കല്ലിട്ടത്. ആദ്യ വര്‍ഷത്തില്‍ 2,455 ദശലക്ഷം യൂണിറ്റുകളും 25 വര്‍ഷത്തിനുള്ളില്‍ 56,838 ദശലക്ഷം യൂണിറ്റുകളും ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം 27,85,077 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.