image

5 Jan 2024 4:06 PM IST

Power

സ്മാര്‍ട്ട് മീറ്ററിന് ഗുജറാത്ത് സര്‍ക്കാരുമായി 2,094 കോടിയുടെ കരാര്‍ ഒപ്പിട്ട് ആര്‍ഇസി

MyFin Bureau

2,094 crore contract signed by rec
X

Summary

  • പശ്ചിമ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിലാണ് പദ്ധതി നടപ്പാക്കുന്നത്
  • ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡിന് കീഴിലാണ് പിജിവിസിഎല്‍ പ്രവര്‍ത്തിക്കുന്നത്
  • വൈബ്രന്റ് ഗുജറാത്ത് 2024 ന് മുന്നോടിയായാണ് ധാരണാപത്രം ഒപ്പുവെച്ചത്


ഡല്‍ഹി: ആർ ഇ സി പവര്‍ ഡെവലപ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് (RECPDCL) ഗുജറാത്ത് സര്‍ക്കാരുമായി 2,094.28 കോടി രൂപയുടെ പ്രാരംഭ കരാറില്‍ ഒപ്പുവച്ചു.സ്മാര്‍ട്ട് മീറ്ററിംഗ് പദ്ധതികള്‍ നടപ്പിലാക്കുന്നതിനായാണ് കരാര്‍. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ആർ ഇ സി പവര്‍ ഡെവലപ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്.

നവീകരിച്ച വിതരണ മേഖലാ പദ്ധതിയുടെ (ആര്‍ഡിഎസ്എസ്) ആദ്യഘട്ടത്തില്‍ പശ്ചിമ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിലാണ് (പിജിവിസിഎല്‍; PGVCL) പദ്ധതി നടപ്പാക്കുന്നത്. ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡിന് കീഴിലാണ് പിജിവിസിഎല്‍ പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ ജിയുവിഎന്‍എല്‍ എംഡി ജയ് പ്രകാശ് ശിവഹരെയും ആര്‍ഇസിപിഡിസിഎല്‍ സിഇഒ രാജേഷ് കുമാര്‍ ഗുപ്തയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

വൈബ്രന്റ് ഗുജറാത്ത് 2024 ന് മുന്നോടിയായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ ആർ ഇ സി പവര്‍ ഡെവലപ്മെന്റ്-ന് സംസ്ഥാനത്തെ വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ക്ക് ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്.

ഗുജറാത്തില്‍ ആർ ഇ സി പവര്‍ ഡെവലപ്മെന്റ്ന്റെ പദ്ധതികള്‍ സ്ഥാപിക്കുന്നത് കാര്യക്ഷമമാക്കുന്നതിനുള്ള സമയബന്ധിത ചട്ടക്കൂട് രൂപപ്പെടുത്തി വരികയാണ്.