25 Oct 2023 10:45 AM GMT
Summary
- ടാറ്റാ പവര്‍, അദാനി പവര്‍ എന്നിവയുടെ ഉടമസ്ഥതിയിലുള്ള പ്ലാന്റുകളാണ് ഇറക്കുമതി കല്‍ക്കരികള്‍ ഉപയോഗിക്കുന്നത്
ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ചുള്ള പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇന്ത്യ എട്ട് മാസത്തേക്ക് നീട്ടി. ഉയര്‍ന്ന ഉപഭോഗവും മോശം വിതരണവും ഇന്ധനത്തിന്റെ ആഭ്യന്തര സ്റ്റോക്കുകള്‍ ഇല്ലാതാക്കിയതാണ് കാരണം. ഏകദേശം 17 ജിഗാവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ അടുത്ത ജൂണ്‍ വരെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.
ഇറക്കുമതി ചെയ്ത് കല്‍ക്കരി അധിഷ്ഠിത ഉത്പാന കേന്ദ്രങ്ങള്‍ വഴി രാജ്യത്തെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റാന്‍ സാധിക്കും. വൈദ്യുതിയുടെ ആവശ്യകതയിലെ കുതിച്ചുചാട്ടം, ആഭ്യന്തര കല്‍ക്കരി വിതരണത്തിലെ അപര്യാപ്തത, പരിമിതമായ ജലവൈദ്യുതി ലഭ്യത എന്നിവയാണ് കല്‍ക്കരി ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കാന്‍ ഇടയാക്കുന്നത്.
നിലവില്‍ ടാറ്റാ പവര്‍, അദാനി പവര്‍ എന്നിവയുടെ ഉടമസ്ഥതിയിലുള്ള പ്ലാന്റുകളാണ് ഇറക്കുമതി കല്‍ക്കരികള്‍ ഉപയോഗിക്കുന്നത്. ഇറക്കുമതി വില വര്‍ധിക്കുമ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നയാണിവ.
പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആശങ്കയാണ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നീട്ടിയത്. ഒക്ടോബര്‍ ആദ്യ പകുതിയില്‍ ഇന്‍വെന്ററികളില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലാണ് ശേഖരം കുറഞ്ഞത്.