4 Nov 2023 10:04 AM GMT
Summary
- കാറ്റാടി വ്യവസായത്തിന് സമഗ്രമായ പിന്തുണ നല്‍കുന്നുണ്ട് ഒഡീഷ
കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതികള്‍ക്കായി ഒഡീഷ സര്‍ക്കാര്‍ 4,940 കോടി രൂപയുടെ നിക്ഷേപം നേടി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനവും പുനരുപയോഗ ഊര്‍ജ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയുമായ ഗ്രിഡ്‌കോ (GRIDCO), അതിന്റെ സാങ്കേതിക പങ്കാളിയായ ഐഫോറസ്റ്റുമായി (iFOREST) സഹകരിച്ച്, കാറ്റാടി ഊര്‍ജ്ജ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനായി 'ഒഡീഷ വിന്‍ഡ് എനര്‍ജി സമ്മിറ്റ് - ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിള്‍' സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് നിക്ഷേപം ലഭിച്ചിരിക്കുന്നത്.
അതില്‍ 575 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി ഊര്‍ജ്ജത്തിനായാണ് ഈ നിക്ഷേപം. രാജ്യത്തുടനീളമുള്ള 25 പ്രധാന നിക്ഷേപകര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഒഡീഷയില്‍ പവര്‍ പ്ലാന്റുകളും ഉത്പാദന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് കാറ്റാടി വ്യവസായത്തിന് സമഗ്രമായ പിന്തുണ നല്‍കാനുള്ള ഒഡീഷ സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണെന്ന് ചീഫ് സെക്രട്ടറി പി കെ ജെന പറഞ്ഞു.
ഒഡീഷയില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിന്യൂവബിള്‍ എനര്‍ജി എന്‍എന്‍(ഐഡബ്ലിയുഇ) യുടെ എല്ലാ സഹകരണവും സാങ്കേതിക പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്.