13 April 2023 8:00 AM GMT
Summary
- മൂന്ന് വർഷമാണ് കാലാവധി
- പ്രതിവർഷം 7.35 ശതമാനം പലിശ
രാജ്യത്തെ പ്രമുഖ വൈദ്യുതി ഉത്പാദന കമ്പനിയായ എൻ ടി പി സി 3000 കോടി സമാഹരിക്കുന്നു. നോൺ കൺവെർട്ടിൽ ഡിബെഞ്ചർ ഇഷ്യൂ ചെയ്യുന്നതിലൂടെയാണ് തുക സ്വരൂപിക്കുന്നത്. പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിലായിരിക്കും ഇടപാട്.
ഏപ്രിൽ 17 നാണ് തുക സമാഹരികുനതിനുള്ള തിയ്യതിയായി തീരുമാനിച്ചിട്ടുള്ളത്. മൂന്ന് വർഷ കാലാവധിയിലേക്കായി പ്രതിവർഷം 7.35 ശതമാനം പലിശ നിരക്കിലാണ് ഡിബെഞ്ചർ ഇഷ്യൂ ചെയുന്നത്. 2026 ഏപ്രിൽ 17 നാണ് കാലാവധി പൂർത്തിയാവുക.
നിലവിലെ വായ്പകൾ തിരിച്ചടക്കുന്നതിനും, മൂലധന ചെലവിനും, മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും. ഈ ഡിബെഞ്ചർ എൻ എസ് എയിൽ ലിസ്റ്റ് ചെയ്യും.
2022 ജൂലൈ 29 നു ബോർഡ് അംഗങ്ങൾ ചേർന്ന യോഗത്തിലാണ് തുക സമാഹരിക്കുന്നതിനുള്ള പദ്ധതി ശുപാർശ ചെയ്തത്. തുടർന്ന് 2022 ഓഗസ്റ്റ് 30 ന് ഓഹരി ഉടമകളിൽ നിന്നുള്ള അനുമതി ലഭിച്ചിരുന്നു. അനുമതി ലഭിച്ച് ഇത് രണ്ടാം തവണയാണ് കമ്പനി ഡിബെഞ്ചർ വഴി തുക സമാഹരിക്കുന്നത്. ആദ്യം 500 കോടി രൂപ സമാഹരിച്ചിരുന്നു.
വിപണിയിൽ ഇന്ന് എൻടിപിസിയുടെ ഓഹരികൾ രണ്ട് രൂപയോളം നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എൻഎസ്ഇ യിൽ ഉച്ചക്ക് 2.35-നു ഓഹരികൾ 2.80 പൈസ ഇടിഞ്ഞു 173-രൂപയിലാണ്.