18 Jan 2024 5:19 AM GMT
Summary
- ഓഹരി ഒന്നിന് 66 രൂപ നിരക്കിൽ 3.5 ശതമാനം ഓഹരികൾ വിൽക്കും
- ഗ്രീൻഷൂ ഓപ്ഷനായ 1 ശതമാനം ഉൾപ്പെടെയുള്ള ഇക്വിറ്റികളാണ് വിറ്റഴിക്കുന്നത്.
- വെള്ളിയാഴ്ച ലേലം വിളിക്കാവുന്നതാണ്.
വൈദ്യുതി ഉൽപ്പാദകരായ എൻഎച്ച്പിസിയുടെ 3.5 ശതമാനം ഓഹരികൾ 66 രൂപ നിരക്കിൽ വിൽക്കുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു, ഇതുവഴി ഖജനാവിനേക്ക് 2,300 കോടി രൂപ ലഭിക്കും.
ഗ്രീൻഷൂ ഓപ്ഷനായ 1 ശതമാനം ഉൾപ്പെടെ 3.5 ശതമാനം ഇക്വിറ്റികളാണ് സർക്കാർ വിറ്റഴിക്കുന്നത്. റീട്ടെയിൽ-ഇതര നിക്ഷേപകർക്കായി എൻഎച്ച്‌പിസിയിൽ വിൽപ്പനയ്ക്കുള്ള ഓഫർ ഇന്ന് തുറക്കും. സാധാരണ നിക്ഷേപകർക്ക് വെള്ളിയാഴ്ച ഓഹരികൾ വാങ്ങാവുന്നതാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം; DIPAM) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വിറ്ററിൽ പറഞ്ഞു.
ഓഫർ ഫോർ സെയിലിന്റെ (OFS) ഭാഗമായി, 10 കോടി കൂടി വിൽക്കാനുള്ള ഗ്രീൻഷൂ ഓപ്ഷനോടുകൂടി എൻഎച്ച്‌പിസിയിലെ 25 കോടിയിലധികം ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. എൻഎച്ച്‌പിസി ഓഹരികളുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ 9.66 ശതമാനം കിഴിവിൽ 66 രൂപയാണ് ഓഹരിയൊന്നിന് വില.
എൻഎച്ച്പിസിയുടെ ഓഹരികൾ എൻഎസ്ഇയിൽ രാവിലെ 10.40-ന് 3.56 ശതമാനം ഇടിവിൽ 70.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കമ്പനിയുടെ 52 ആഴ്ചത്തെ കുറഞ്ഞ ഓഹരിവില 37.75 രൂപയും കൂടിയ ഓഹരിവില 75.30 രൂപയുമാണ്.