image

20 July 2024 10:18 AM GMT

Power

മൂപ്പന്‍സ് സോളാറിന് ലോകോത്തര അംഗീകാരം

MyFin Desk

മൂപ്പന്‍സ് സോളാറിന് ലോകോത്തര അംഗീകാരം
X

Summary

  • ചടങ്ങില്‍ ഒത്തുകൂടിയത് ലോകത്തിലെ ഏറ്റവും മികച്ച സൗരോര്‍ജ്ജ സംരംഭകര്‍
  • മറ്റ് രാജ്യങ്ങളിലെ സംരഭകരുടെ ശ്രദ്ധയാകര്‍ഷിച്ച്് മൂപ്പന്‍സ് സോളാര്‍


ഇന്ത്യയിലെ മികച്ച സോളാര്‍ ഡീലറുകളിലെന്നായ മൂപ്പന്‍സ് സോളാറിന് ലോകോത്തര അംഗീകാരം. യു.കെ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം മൂപ്പന്‍സ് സോളാര്‍ സ്വന്തമാക്കിയത്. അയ്യായിരത്തിലധികം റെസിഡന്‍ഷ്യല്‍ സബ്സിഡി സോളാര്‍ പ്രൊജക്റ്റുകളും മാലദ്വീപിലെ ആദ്യത്തെ ഡിജി അധിഷ്ഠിത സോളാര്‍ പ്രോജക്ടുമാണ് ഈ നേട്ടത്തിന് മൂപ്പന്‍സിനെ അര്‍ഹമാക്കിയത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗരോര്‍ജ്ജ സംരംഭകര്‍ ഒത്തുകൂടുകയും പുതിയ പ്രോജക്ടുകളുടെ മൂല്യനിര്‍ണ്ണയവും നടത്തുന്ന പരിപാടികളിലൊന്നാണ് ഇത്. അത്തരമൊരു വേദിയില്‍ വെച്ച് ബെസ്റ്റ് സോളാര്‍ ഇപിസിക്കുള്ള പുരസ്‌കാരം നേടിക്കൊണ്ട് മറ്റു ലോകരാജ്യങ്ങളിലെ സംരംഭകരുടെ ശ്രദ്ധയാകര്‍ഷിക്കാനും മൂപ്പന്‍സ് സോളാറിന് കഴിഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലധികമായി സോളാര്‍ മേഖലയില്‍ ആറായിരത്തിലധികം സോളാര്‍ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് കഴിഞ്ഞ, മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് മൂപ്പന്‍സ് സോളാര്‍. ഇതിനോടകം തന്നെ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ മൂപ്പന്‍സ് നേടിയിട്ടുണ്ട്.