18 Jan 2024 2:15 PM GMT
Summary
- ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയുമായി ഐആര്‍ഇഡിഎ പങ്കാളിത്തമുണ്ട്
റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടുകള്‍ക്കായി ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡും (ഐആര്‍ഇഡിഎ) ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (ഐഒബി) സഹ-വായ്പ നല്‍കുന്നതില്‍ കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരു വിഭാഗവും ഒപ്പുവച്ചു.
രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന പുനരുപയോഗ ഊര്‍ജ പദ്ധതി പദ്ധതികള്‍ക്കും കോ-ലെന്‍ഡിംഗിനും കോ-ഓര്‍ജിനേഷന്‍ സപ്പോര്‍ട്ടിനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു. വായ്പാ സിന്‍ഡിക്കേഷനും അണ്ടര്‍ റൈറ്റിംഗ് പ്രക്രിയകളും കാര്യക്ഷമമാക്കുക, ഐആര്‍ഇഡിഎ വായ്പയെടുക്കുന്നവര്‍ക്കുള്ള ട്രസ്റ്റ് ആന്‍ഡ് റിട്ടന്‍ഷന്‍ അക്കൗണ്ട് (ടിആര്‍എ) മാനേജ്‌മെന്റ്, ഐആര്‍ഇഡിഎ വായ്പകള്‍ക്കായി 3-4 വര്‍ഷ കാലയളവില്‍ സ്ഥിരമായ പലിശ നിരക്കുകള്‍ക്കായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഐആര്‍ഇഡിഎയുടെ വിജയകരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ഈ സഹകരണം.