image

2 Sep 2024 4:27 AM GMT

Power

ഇന്ത്യയില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞു

MyFin Desk

better monsoon reduces electricity usage
X

Summary

  • എയര്‍ കണ്ടീഷണറുകള്‍, ഡെസേര്‍ട്ട് കൂളറുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം കുറഞ്ഞതാണ് കാരണം
  • ഓഗസ്റ്റില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 287.1 മില്ലിമീറ്റര്‍ മഴ
  • വേനല്‍ക്കാലത്ത് പരമാവധി വൈദ്യുതി ആവശ്യം 260 ജിഗാവാട്ടില്‍ എത്തും


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 144.21 ബില്യണ്‍ യൂണിറ്റ് വരെ കുറഞ്ഞു. പ്രധാനമായും രാജ്യത്തുടനീളമുള്ള മഴ കാരണം എയര്‍ കണ്ടീഷണറുകള്‍, ഡെസേര്‍ട്ട് കൂളറുകള്‍ തുടങ്ങിയ തണുപ്പിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറച്ചതാണ് ഇതിനുകാരണം.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റില്‍ രാജ്യത്ത് 287.1 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, ഇത് സാധാരണ 248.1 മില്ലിമീറ്ററിനേക്കാള്‍ 16 ശതമാനം കൂടുതലാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023 ഓഗസ്റ്റില്‍ വൈദ്യുതി ഉപഭോഗം 151.32 ബില്യണ്‍ യൂണിറ്റ് ആയിരുന്നു.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിതരണവും (പവര്‍ ഡിമാന്‍ഡ് മീറ്റ്) 2024 ഓഗസ്റ്റില്‍ 216.68 ജിഗാവാട്ട് ആയി ചുരുങ്ങി.

ഈ വര്‍ഷം മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. മുമ്പത്തെ ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് 243.27 ജിഗാവാട്ട് 2023 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ആദ്യം, വൈദ്യുതി മന്ത്രാലയം പകല്‍ സമയത്ത് 235 ജിഗാവാട്ട് ഉം വൈകുന്നേരം 225 ജിഗാവാട്ടും മെയ് മാസത്തില്‍ 240 ജിഗാവാട്ടും പകല്‍ സമയത്ത് 240 ഉം ജൂണില്‍ വൈകുന്നേരം 235 ജിഗാവാട്ടും ആയിരിക്കും.

ഈ വേനല്‍ക്കാലത്ത് പരമാവധി വൈദ്യുതി ആവശ്യം 260 ജിഗാവാട്ടില്‍ എത്തുമെന്നും മന്ത്രാലയം കണക്കാക്കുന്നു.

ഈ മാസം ഗണേശ ചതുര്‍ത്ഥി മുതല്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് വാണിജ്യ, വ്യാവസായിക ഉപഭോഗം മെച്ചപ്പെടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വൈദ്യുതിയുടെയും ഉപഭോഗത്തിന്റെയും ആവശ്യം സ്ഥിരമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.