10 Jan 2024 10:27 AM GMT
Summary
- വൈദ്യുതോര്‍ജ്ജത്തിന്റെ ഉപഭോഗം അളക്കുന്ന ഉപകരണമാണ് സ്മാര്‍ട്ട് മീറ്ററുകള്‍
- അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റാളേഷനുകളുടെ വേഗത ഉയര്‍ന്നേക്കും
- ഇന്‍സ്റ്റാളേഷനുകളുടെ വേഗത ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും
ഡല്‍ഹി: സംസ്ഥാന വിതരണ യൂട്ടിലിറ്റികള്‍ നല്‍കുന്ന സ്മാര്‍ട്ട് മീറ്ററുകളുടെ ഉപയോഗം ഇരട്ടിയിലധികം വര്‍ധിച്ച് 222 ദശലക്ഷത്തിലെത്തുമെന്ന് ഇക്ര (ICRA) യുടെ റിപ്പോര്‍ട്ട്. വൈദ്യുതോര്‍ജ്ജത്തിന്റെ ഉപഭോഗം, വോള്‍ട്ടേജ് ലെവലുകള്‍, കറന്റ്, പവര്‍ ഫാക്ടര്‍ എന്നിവ അളക്കുന്ന ഉപകരണമാണ് സ്മാര്‍ട്ട് മീറ്ററുകള്‍.
നിലവിലെ 99 ദശലക്ഷത്തില്‍ നിന്ന് വരും കാലയളവില്‍ ഇത് 222 ദശലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന വിതരണ യൂട്ടിലിറ്റികള്‍ (ഡിസ്‌കോമുകള്‍) സ്മാര്‍ട്ട് മീറ്ററുകള്‍ നല്‍കുമെന്നാണ് ഇക്ര കണക്കാക്കുന്നത്.
2021 ജൂലൈയില്‍ കേന്ദ്രം ആരംഭിച്ച നവീകരിച്ച വിതരണ മേഖലാ പദ്ധതിയിലാണ് പരമ്പരാഗത മീറ്ററുകള്‍ക്ക് പകരം സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിച്ചു തുടങ്ങിയത്.
അഗ്രഗേറ്റ് ടെക്‌നിക്കല്‍ & കൊമേഴ്‌സ്യല്‍ നഷ്ടം കുറയ്ക്കുക, ഡിസ്‌കോമുകള്‍ക്കുള്ള വിതരണച്ചെലവും താരിഫും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
ഇന്‍സ്റ്റാളേഷനുകളുടെ നിലവിലെ വേഗത കണക്കിലെടുക്കുമ്പോള്‍, 2025 ഓടെ 250 ദശലക്ഷം പരമ്പരാഗത മീറ്ററുകള്‍ മാറ്റി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റാളേഷനുകളുടെ വേഗത ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഇക്ര പ്രതീക്ഷിക്കുന്നു.