27 Dec 2023 7:30 PM IST
Summary
- ഇത് അടുത്ത ഘട്ടത്തിൽ 280 മെഗാവാട്ടായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
- 500 മെഗാവാട്ട് സോളാർ പവർ പ്രോജക്ടുകൾ സ്ഥാപിക്കുന്ന ടെൻഡറിൻറെ ഭാഗമാണ് പദ്ധതി
- ടെൻഡറിന് കീഴിൽ വിജയിച്ച നാല് ഡെവലപ്പർമാരിൽ ഒരാളാണ് ഹിന്ദുജ
ഗുജറാത്ത് ഊർജ വികാസ് നിഗത്തിൽ (GUVNL) നിന്ന് 140 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് നേടിയതായി ഹിന്ദുജ റിന്യൂവബിൾസ് ബുധനാഴ്ച അറിയിച്ചു.
ഇന്ത്യയിൽ എവിടെയും 500 മെഗാവാട്ട് സോളാർ പവർ പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനായി സോളാർ പവർ ഡെവലപ്പർമാരെ തിരഞ്ഞെടുക്കുന്നതിനായി ജിയിവിഎൻഎൽ നൽകിയ സോളാർ ടെൻഡറിൻറെ ഭാഗമാണ് കരാറെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പ്രമുഖ സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകരുടെ പങ്കാളിത്തം ലഭിച്ച ഈ ടെൻഡറിന് കീഴിൽ വിജയിച്ച നാല് ഡെവലപ്പർമാരിൽ ഒരാളാണ് ഹിന്ദുജ റിന്യൂവബിൾസ് എന്ന് പ്രസ്താവനയിൽ പറയുന്നു.
ടെൻഡറിൽ 140-മെഗാ വാട്ട് സൗരോർജ്ജ ശേഷി സ്ഥാപിക്കാനുള്ള ബിഡാണ് ഹിന്ദുജ റിന്യൂവബിൾസ് നേടിയത്. ഇത് അടുത്ത ഘട്ടത്തിൽ 280 മെഗാവാട്ടായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.