image

20 Dec 2023 1:08 PM

Power

12 സംസ്ഥാനങ്ങളിലായി 50 സോളാർ പാർക്കുകൾ; ഒരെണ്ണം കേരളത്തിലും

MyFin Desk

50 solar parks in 12 states and one in Kerala
X

Summary

  • 37,490 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കും
  • 19 സോളാര്‍ പാര്‍ക്കുകളിലായി 10,401 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു
  • കേരളത്തിൽ (155 മെഗാവാട്ട്) പാര്‍ക്ക് പദ്ധതി അനുവദിച്ചിട്ടുണ്ട്


12 സംസ്ഥാനങ്ങളിലായി 37,490 മെഗാവാട്ട് ശേഷിയുള്ള 50 സോളാര്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയതായി ഊര്‍ജ മന്ത്രി ആര്‍കെ സിംഗ് പാര്‍ലമെന്റെില്‍ അറിയിച്ചു. സോളാര്‍ പാര്‍ക്കുകളുടെ വികസനം എന്ന പദ്ധതി പ്രകാരം 40 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പാര്‍ക്കുകളുടെ പദ്ധതികളാണ് ഇതുവഴി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഊര്‍ജ മന്ത്രാലയത്തിന്റെ പ്രസ്തുത പദ്ധതി പ്രകാരം നവംബര്‍ 30 വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 37,490 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 50 സോളാര്‍ പാര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ 19 സോളാര്‍ പാര്‍ക്കുകളിലായി 10,401 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

അനുമതി നല്‍കിയ പദ്ധതി പ്രകാരം ഗുജറാത്തില്‍ 12,150 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്ക് പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ രാജസ്ഥാന്‍ (8276 മെഗാവാട്ട്), ആന്ധ്രാപ്രദേശ് (4,200 മെഗാവാട്ട്), മധ്യപ്രദേശ് (4,180 മെഗാവാട്ട്), ഉത്തര്‍പ്രദേശ് (3,730 മെഗാവാട്ട്), കര്‍ണാടക (2,500 മെഗാവാട്ട്),ജാര്‍ഖണ്ഡില്‍ 1,089 മെഗാവാട്ട്, മഹാരാഷ്ട്രയില്‍ ( 750 മെഗാവാട്ട്), കേരളം (155 മെഗാവാട്ട്), ഛത്തീസ്ഗഡ് (100 മെഗാവാട്ട്), മിസോറാം (20 മെഗാവാട്ട് ) സോളാര്‍ പാര്‍ക്ക് പദ്ധതികള്‍ക്കും അനുമതി ലഭിച്ചു. 500 മെഗാവാട്ട് വീതമുള്ള കടലാടി സോളാര്‍ പാര്‍ക്ക്, രാമനാഥപുരം സോളാര്‍ പാര്‍ക്ക് എന്നീ രണ്ട് സോളാര്‍ പാര്‍ക്കുകള്‍ നേരത്തേ തമിഴ്‌നാട്ടില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഭൂമിയുടെ പരിമിതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിലുണ്ടായ മന്ദഗതി കാരണം പദ്ധതി റദ്ദാക്കിയിരുന്നു.