28 March 2024 10:00 AM GMT
Summary
- റായ്ഗഡ് രണ്ടാം ഘട്ടത്തിക്കാണ് കരാര്‍
- ഭെല്ലിന്റെ ട്രിച്ചി, ഹരിദ്വാര്‍ പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കും
- സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും
അദാനി പവര്‍ ലിമിറ്റഡില്‍ നിന്ന് 4,000 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി പൊതുമേഖലാ സ്ഥാപനമായ എഞ്ചിനീയറിംഗ് സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് (ഭെല്‍). ഛത്തീസ്ഗഡിലെ റായ്ഗഢില്‍ 1,600 മെഗാവാട്ട് ശേഷിയുള്ള റായ്ഗഡ് ഘട്ടം-II താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായാണ് ഓര്‍ഡര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ റായ്ഗഢ് രണ്ടാം ഘട്ടത്തില്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 800 മെഗാവാട്ട് പവറിന്റെ രണ്ട് പ്രോജക്റ്റിന്റെ ഉപകരണങ്ങളുടെ വിതരണത്തിനും കമ്മീഷന്‍ ചെയ്യുന്നതിനുമുള്ള മേല്‍നോട്ടത്തിനുമായി 2024 മാര്‍ച്ച് 27-ന് ഒരു ലെറ്റര്‍ ഓഫ് അവാര്‍ഡ് ലഭിച്ചതായി ഭേല്‍ ഔദ്യോഗികമായി അറിയിച്ചു.
ബോയിലറും ടര്‍ബൈന്‍ ജനറേറ്ററും യഥാക്രമം ഭെല്ലിന്റെ ട്രിച്ചി, ഹരിദ്വാര്‍ പ്ലാന്റുകളിലാണ് ഉത്പാദിപ്പിക്കും. യൂണിറ്റ്-1 ന്റെ വിതരണം 31 മാസവും യൂണിറ്റ്-2 35 മാസവും എടുക്കുമെന്നാണ് കണക്കാക്കുന്നത്.