6 Jan 2024 5:48 AM GMT
Summary
- ഓഹരികള്‍ ഓരോന്നിനും ശരാശരി 519.90 രൂപ നിരക്കിലാണ് വിറ്റഴിച്ചത്
- മൊത്തം ഇടപാട് മൂല്യം 157.22 കോടി രൂപയാണ്
- റിലയന്‍സ് നേവൽ പാപ്പരത്ത പ്രക്രിയയില്‍ കമ്പനി ഈയിടെ ഏറ്റെടുത്തിരുന്നു
ന്യൂഡല്‍ഹി: സ്വാന്‍ എനര്‍ജിയുടെ ഓഹരികള്‍ 157 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ച് അല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്, സാംകോ എംഎഫ്, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, സൊസൈറ്റി ജനറല്‍, റെസൊണന്‍സ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് തുടങ്ങിയവ കമ്പനികള്‍ ഓഹരികള്‍ വാങ്ങും.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, സ്വാന്‍ എനര്‍ജിയുടെ 1.14 ശതമാനം ഓഹരികളുള്ള 30.24 ലക്ഷം ഓഹരികള്‍ ആല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ്ലോഡ് ചെയ്തു.
ഓഹരികള്‍ ഓരോന്നിനും ശരാശരി 519.90 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. മൊത്ത ഇടപാട് മൂല്യം 157.22 കോടി രൂപയാണ്. ഇടപാടിനെ തുടര്‍ന്ന് എന്‍എസ്ഇയില്‍ സ്വാന്‍ എനര്‍ജിയുടെ ഓഹരികള്‍ 7.48 ശതമാനം ഉയര്‍ന്ന് 563.60 രൂപയിലെത്തി.
റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗിന്റെ മാനേജ്മെന്റ് നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതായി സ്വാന്‍ എനര്‍ജി വ്യാഴാഴ്ച അറിയിച്ചിരുന്നു. പാപ്പരത്ത പ്രക്രിയയില്‍ കമ്പനി ലേലം നേടുകയായിരുന്നു. റിലയന്‍സ് നേവലിന്റെ ഏറ്റെടുക്കലിലൂടെ കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ മെയിന്റനന്‍സ്, ഹെവി ഫാബ്രിക്കേഷന്‍ വ്യവസായം എന്നിവയിലേക്ക് കമ്പനി പ്രവേശിക്കും.
ടെക്‌സറ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പെട്രോകെമിക്കല്‍സ്, കപ്പല്‍ നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇതിനകം തന്നെ സ്വാന്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.