27 Nov 2022 11:57 AM GMT
Summary
- അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ പ്രധാന എതിരാളി ടാറ്റ പവറാണ്.
- നാല് വര്‍ഷം മുമ്പ് അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് എനര്‍ജിയെ ഏറ്റെടുത്തുകൊണ്ടാണ് അദാനി ഗ്രൂപ് മുംബൈയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതിവിതരണം ആരംഭിച്ചത്.
മുംബൈ: അദാനി ഗ്രൂപ് മുംബൈയിലെ വൈദ്യുതവിതരണം വ്യാപിപ്പിക്കാനൊരുങ്ങുന്നു. നഗരത്തിലും, ചുറ്റുമായി വര്‍ധിച്ചുവരുന്ന വൈദ്യുത ഡിമാന്‍ഡ് കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,700 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ് ഒരുങ്ങുന്നത്.
അദാനി ഗ്രൂപ് പുതിയതായി പ്രവര്‍ത്തനമാരാംഭിക്കാന്‍ പോകുന്ന പ്രദേശങ്ങളില്‍ ഊര്‍ജ്ജ വിതരണ ശൃംഖല സ്ഥാപിക്കും. സംസ്ഥാനത്തിന്റെ ഉടമസ്ഥരതയിലുള്ള മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായിട്ടാണ് ഗ്രൂപ്പിന്റെ മത്സരം.
നവി മുംബൈ, ഖര്‍ഗാര്‍, പന്‍വേല്‍, താനെ എന്നീ പ്രദേശങ്ങളില്‍ മാതൃകമ്പനിയായ അദാനി ട്രാന്‍സ്മിഷനുമായി ചേര്‍ന്ന് വൈദ്യുത വിതരണം നടത്താനുള്ള ലൈസന്‍സിനായി മഹാരാഷ്ട്ര ഇലകട്രിസിറ്റി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്ന് അദാനി ഇലക്ട്രിസിറ്റി നവി മുംബൈ (എഇഎന്‍എം) ശനിയാഴ്ച്ച പത്രപരസ്യം നല്‍കിയിരുന്നു.
നാല് വര്‍ഷം മുമ്പ് അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് എനര്‍ജിയെ ഏറ്റെടുത്തുകൊണ്ടാണ് അദാനി ഗ്രൂപ് മുംബൈയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതിവിതരണം ആരംഭിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ നിര്‍മാണം 15,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പാണ് നിര്‍വഹിച്ചത്.
അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ പ്രധാന എതിരാളി ടാറ്റ പവറാണ്. നിലിവില്‍ കമ്പനിക്ക് വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിലെ വിപണി പങ്കാളിത്തം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് കമ്പനി