image

18 Nov 2024 12:04 PM GMT

Power

അദാനി ഗ്രീന്‍ എനര്‍ജി രണ്ട് ബില്യണ്‍ സമാഹരിക്കും

MyFin Desk

അദാനി ഗ്രീന്‍ എനര്‍ജി   രണ്ട് ബില്യണ്‍ സമാഹരിക്കും
X

Summary

  • വായ്പകള്‍ വഴിയും ബോണ്ടുകള്‍ വഴിയുമാണ് ധനസമാഹരണം
  • ഇതിന്റെ ഭാഗമായി ഖവ്ദ സോളാര്‍ പാര്‍ക്ക് വിപുലീകരണം പൂര്‍ത്തിയാക്കും
  • ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്കാണ് ഖവ്ദയില്‍ സജ്ജമാകുന്നത്


അദാനി ഗ്രീന്‍ എനര്‍ജി 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കും. പുനരുപയോഗിക്കാവുന്ന പദ്ധതികള്‍ക്കായി വായ്പകള്‍ വഴിയും ബോണ്ടുകള്‍ വഴിയുമാണ് ധനസമാഹരണം.

അദാനി ഗ്രീന്‍ എനര്‍ജി 2030ഓടെ 50 ജിഗാവാട്ട് ശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഖവ്ദ സോളാര്‍ പാര്‍ക്ക് വിപുലീകരണം ഉള്‍പ്പെടെയുള്ള പുനരുപയോഗ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോണ്ടുകളും വായ്പകളും വഴി 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കും. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്കാണ് ഖവ്ദയില്‍ സജ്ജമാകുന്നത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 600 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യൂ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ജിയോ പൊളിറ്റിക്കല്‍ പ്രശ്നങ്ങള്‍ മൂലം നിക്ഷേപകര്‍ ഉയര്‍ന്ന ആദായം ആവശ്യപ്പെട്ടതിനാല്‍, കഴിഞ്ഞ മാസം 1.2 ബില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യു മാറ്റിവച്ചിരുന്നു.