26 March 2024 10:14 AM GMT
Summary
- 30 ജിഗാവാട്ടായിരിക്കും പാര്‍ക്കിന്‍രെ ഉത്പാദന ശേഷി
- 45 ജിഗാവാട്ട ഉത്പാദന ശേഷിയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതി
- ഗുജറാത്തിലെ ഖവ്ദയിലാണ് പ്ലാന്റ് സ്ഥാപിക്കുക
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് ഗുജറാത്തില്‍ നിര്‍മ്മിക്കാനൊരുങ്ങി ഗൗതം അദാനി. 2030 ഓടെ 45 ജിഗാ വാട്ട് ഉത്പാദന ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. 30 ജിഗാവാട്ട് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പാര്‍ക്കാണ് വരാനിരിക്കുന്നത്. ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ 'ഊര്‍ജ്ജ വിപ്ലവം: ദി അദാനി ഗ്രീന്‍ എനര്‍ജി ഗാലറി' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗമായ അദാനി ഗ്രീന്‍ എനര്‍ജി, മലിനീകരണം കുറച്ചുകൊണ്ട് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കാത്ത ഊര്‍ജ്ജ പ്രതിബദ്ധതയെ മാനിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മുന്‍നിര സോളാര്‍ പവര്‍ ഡെവലപ്പര്‍ എന്ന നിലയിലും ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി കമ്പനി എന്ന നിലയിലും വളരെ വലിയ ചുവടുപ്പുകള്‍ നടത്തുകയാണെന്നും അദാനി വ്യക്തമാക്കി. ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും ക്ലീന്‍ എനര്‍ജി നല്‍കുന്നതിന് സമാനമായിരിക്കും ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരമായി ഡീകാര്‍ബണൈസ് ചെയ്യാനും അപകടകരമായ കാലാവസ്ഥാ വ്യതിയാനം പരിമിതപ്പെടുത്താനും ലോകത്തിന് എങ്ങനെ ഊര്‍ജം കൂടുതല്‍ സുസ്ഥിരമായി ഉത്പ്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമെന്ന് പര്യവേക്ഷണം ചെയ്യുകയാണ് എനര്‍ജി ഗാലറി. പാരീസിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതായിരിക്കും പാര്‍ക്ക്.