24 Aug 2022 6:30 AM GMT
Summary
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി സ്വകാര്യ ഇടപാട് അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കും. മൂലധനച്ചെലവുകകൾക്കും, നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനും മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും. 2022 ഓഗസ്റ്റ് 25-ന് 2000 കോടി രൂപയുടെ സുരക്ഷിതമല്ലാത്ത ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ 10 വര്‍ഷത്തെ കാലവധിയോടെ പ്രതിവര്‍ഷം 7.44 ശതമാനം കൂപ്പണില്‍ സ്വകാര്യ ഇടപാടിലൂടെ ഇഷ്യൂ ചെയ്യാനാണ് കമ്പനി തീരുമാനിച്ചത്. കടപ്പത്രങ്ങള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി സ്വകാര്യ ഇടപാട് അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കും.
മൂലധനച്ചെലവുകകൾക്കും, നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനും മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും.
2022 ഓഗസ്റ്റ് 25-ന് 2000 കോടി രൂപയുടെ സുരക്ഷിതമല്ലാത്ത ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ 10 വര്‍ഷത്തെ കാലവധിയോടെ പ്രതിവര്‍ഷം 7.44 ശതമാനം കൂപ്പണില്‍ സ്വകാര്യ ഇടപാടിലൂടെ ഇഷ്യൂ ചെയ്യാനാണ് കമ്പനി തീരുമാനിച്ചത്.
കടപ്പത്രങ്ങള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.