Summary
ഡെല്‍ഹി:വൈദ്യുതി മേഖലയിലെ കമ്പനികളുടെ കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 2.5 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി കമ്പനികള്‍ക്കായുള്ള 75,000 കോടി രൂപയുടെ സബ്‌സിഡിക്കായുള്ള നടപടിക്രമങ്ങള്‍ ഇനിയും സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിലും പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി. വൈദ്യുതി ഉത്പാദനം, വിതരണം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികൾക്ക് മൊത്തം 2.5 ലക്ഷം കോടി രൂപ കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ടെന്നു പ്രധാനമന്ത്രി ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047 ന്റെ സമാപനത്തില്‍ പറഞ്ഞു. വൈദ്യുതി […]
ഡെല്‍ഹി:വൈദ്യുതി മേഖലയിലെ കമ്പനികളുടെ കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏകദേശം 2.5 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി കമ്പനികള്‍ക്കായുള്ള 75,000 കോടി രൂപയുടെ സബ്‌സിഡിക്കായുള്ള നടപടിക്രമങ്ങള്‍ ഇനിയും സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിലും പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി.
വൈദ്യുതി ഉത്പാദനം, വിതരണം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികൾക്ക് മൊത്തം 2.5 ലക്ഷം കോടി രൂപ കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ടെന്നു പ്രധാനമന്ത്രി ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047 ന്റെ സമാപനത്തില്‍ പറഞ്ഞു.
വൈദ്യുതി ക്ഷാമം നേരിട്ട ദിവസങ്ങളെ ഓര്‍മിപ്പിച്ച അദ്ദേഹം കഴിഞ്ഞ എട്ടു വര്‍ഷമായി 1,70,0000 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷി രാജ്യം നേടിക്കഴിഞ്ഞതായി ചൂണ്ടിക്കാട്ടി. വൈദ്യുതി രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണ്. രാജ്യം ആവശ്യപ്പെടുന്നത് രാജ്യനീതിയില്ല പകരം രാഷ്ട്ര നീതിയാണെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യ ലോകത്തിലെ ഉയര്‍ന്ന സൗരോര്‍ജ ശേഷിയുള്ള നാല്, അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റും ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.